റെ​യി​ല്‍വേ ബൈ​പാ​സ് ജം​ഗ്ഷ​നി​ലെ ഫ്രീ​ലെ​ഫ്റ്റ് കൈ​യേ​റി​യു​ള്ള ക​ച്ച​വ​ട​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണം: വി​ക​സ​ന​സ​മി​തി
Monday, July 8, 2024 7:11 AM IST
ച​ങ്ങ​നാ​ശേ​രി: റെ​യി​ല്‍വേ ബൈ​പാ​സ് ജം​ഗ്ഷ​നി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ ഫ്രീ​ലെ​ഫ്റ്റ് സൗ​ക​ര്യ​ത്തി​നാ​യി ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി നി​ര്‍മി​ച്ച ഫു​ട്പാ​ത്തും ടൈ​ല്‍ പാ​കി വീ​തി​കൂ​ട്ടി​യ ഭാ​ഗ​വും കൈ​യേ​റി​യു​ള്ള ത​ട്ടു​ക​ച്ച​വ​ട​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ച്ച് ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​മാ​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യം ഉ​യ​ര്‍ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ പോ​ലീ​സ്, പൊ​തു​മ​രാ​മ​ത്ത്, ആ​ര്‍ടി​ഒ അ​ധി​കാ​രി​ക​ള്‍ക്ക് യോ​ഗം ക​ര്‍ശ​ന നി​ര്‍ദേ​ശം ന​ല്‍കി.

റോ​ഡ​രി​കി​ലും സ്‌​കൂ​ള്‍ വ​ള​പ്പു​ക​ളി​ലും സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​വ​ള​പ്പു​ക​ളി​ലും അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന മ​ര​ങ്ങ​ള്‍ ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​മ​നു​സ​രി​ച്ചു വെ​ട്ടി​മാ​റ്റാ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും യോ​ഗം നി​ര്‍ദ്ദേ​ശം ന​ല്‍കി.

എം​സി റോ​ഡി​ല്‍ പെ​രു​ന്ന മു​ത​ല്‍ എ​സ്ബി കോ​ള​ജ് ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗ​ത്തെ വ​ഴി​വി​ള​ക്കു​ക​ള്‍ പ്ര​കാ​ശി​ക്കു​ന്നി​ല്ലെ​ന്ന് അം​ഗ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ പ​രാ​തി ഉ​ന്ന​യി​ച്ചു. ഇ-​ഹെ​ല്‍ത്ത് സോ​ഫ്റ്റ്‌​വേ​ര്‍ ന​ട​പ്പാ​ക്കു​ന്ന​തോ​ടെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഓ​ണ്‍ലൈ​ന്‍ ഒ​പി ടി​ക്ക​റ്റ് വി​ത​ര​ണ രം​ഗ​ത്തെ ത​ട​സം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.


വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ലും ന​ഗ​ര​ത്തി​ലും തെ​രു​വു​നാ​യ്ക്ക​ൾ പെ​റ്റു​പെ​രു​കു​ന്ന​ത് ജ​ന​ങ്ങ​ള്‍ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​താ​യും ഇ​തി​നു സ​ത്വ​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ ആ​വ​ശ്യം ഉ​യ​ര്‍ന്നു. തെ​ങ്ങ​ണ​യി​ല്‍ ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ പ്ര​കാ​രം പൈ​പ്പ് ക​ണ​ക്‌​ഷ​ന്‍ ന​ല്‍കി​യ ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ളം എ​ത്തി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ര്‍ന്നു.

ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഉ​ഷ ബി​ന്ദു, വി​ക​സ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ ലി​നു ജോ​ബ്, ജോ​സി ക​ല്ലു​ക​ളം, മാ​ത്തു​ക്കു​ട്ടി പ്ലാ​ത്താ​നം, അ​ഷ​റ​ഫ് ഷൈ​നു, പി.​ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ജ​യിം​സ് കാ​ലാ​വ​ട​ക്ക​ന്‍, ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പ്ര​സീ​ത എ​ന്നി​വ​രും വൈ​ദ്യു​തി വ​കു​പ്പ്, മോ​ട്ടോ​ര്‍വാ​ഹ​ന വ​കു​പ്പ് തു​ട​ങ്ങി വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളും പ​ങ്കെ​ടു​ത്തു.