കൊ​ല​പാ​ത​ക ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, July 8, 2024 7:14 AM IST
ച​ങ്ങ​നാ​ശേ​രി: കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​ള്ള ഹോ​ട്ട​ലി​ല്‍വ​ച്ച് മ​ധ്യ​വ​യ​സ്ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ട​പ്പ​ള്ളി തെ​ങ്ങ​ണ പു​തു​പ്പ​റ​മ്പി​ൽ ഷ​മീ​ർ സ​ലിം (ചോ​ട്ടാ ഷ​മീ​ർ -32) എ​ന്ന​യാ​ളെ​യാ​ണ് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ രാ​ത്രി പ​ത്തു​മ​ണി​യോ​ടു​കൂ​ടി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നെ ചീ​ത്ത​വി​ളി​ക്കു​ക​യും, ക​യ്യി​ൽ ക​രു​തി​യി​രു​ന്ന ക​ത്രി​ക കൊ​ണ്ട് ഇ​യാ​ളു​ടെ നെ​റ്റി​യി​ലും നെ​ഞ്ചി​ലും കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.


യു​വാ​വി​ന് ഇ​യാ​ളോ​ടു​ണ്ടാ​യി​രു​ന്ന മു​ൻ​വി​രോ​ധ​ത്തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ആ​ക്ര​മ​ണം. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.