നി​ർ​ധ​ന കുടുംബത്തിന്‍റെ വീ​ടി​ന്‍റെ ഭി​ത്തി​ക​ൾ ത​ക​ർ​ന്നുവീ​ണു
Friday, July 5, 2024 6:52 AM IST
കു​മ​ര​കം: എ​ട്ടാം വാ​ർ​ഡി​ൽ നെ​ടും​പ​റ​മ്പി​ൽ താ​രാ പാോ​ളി​ന്‍റെ വീ​ടി​ന്‍റെ ബീ​മും ഭി​ത്തി​യു​ടെ മു​ക​ൾ ഭാ​ഗ​വും ഇ​ടി​ഞ്ഞുവീ​ണു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നാേ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ര​ണ്ട് കി​ട​പ്പു​മു​റി​ക​ളു​ടെ സെെ​ഡ് ഭി​ത്തി​ക​ളാ​ണ് നി​ലം പാെ​ത്തി​യ​ത്. ജ​ന​ലു​ക​ളു​ടെ മു​ക​ൾ​ഭി​ത്തി​യും ജ​ന​ൽ​ഗ്ലാ​സു​ക​ളും ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​മ്പാേ​ൾ താ​ര വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പരിക്കേൽക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

താ​ര​യു​ടെ സ​ഹോ​ദ​ര​ൻ റോ​യ് പോ​ൾ സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ഭി​ത്തി നി​ലം​പൊ​ത്തു​ന്ന ശ​ബ്ദം കേ​ട്ടു ഭ​യ​ന്ന താ​ര​യെ അ​യ​ൽ​വാ​സി​ക​ളാ​ണ് ഓ​ടി​യെ​ത്തി സ​മാ​ശ്വ​സി​പ്പി​ച്ച​ത്. ഒ​രു വ​രു​മാ​ന​വും ഇ​ല്ലാ​ത്ത സ​ഹോ​ദ​ര​ങ്ങ​ൾ സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യം കാെ​ണ്ടാ​ണ് നി​ത്യ​വൃ​ത്തി ക​ഴി​ക്കു​ന്ന​ത്.