ശിവരാത്രി മഹോത്സവം
1517025
Sunday, February 23, 2025 6:10 AM IST
നെടുമങ്ങാട്: ചെല്ലാംകോട് ശ്രീ കുഞ്ചുവീട് മാടൻ തമ്പുരാൻ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 25, 26 തീയതികളിൽ നടക്കും. 25നും 26നും രാവിലെ ആറിന് മഹാഗണപതി ഹോമം, ഏഴിന് പ്രഭാതപൂജ, 7.30ന് ഭാഗവതപാരായണം, ചെണ്ടമേളം, വൈകുന്നേരം ആറിനു ചുറ്റുവിളക്ക്, ദീപാരാധന, തുടർന്ന് സായാഹ്ന ഭക്ഷണം, 7.30ന് അത്താഴപൂജ.
25ന് രാത്രി എട്ടിന് പൂവത്തൂർ ഇ.കെ.നായനാർ സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥശാലയുടെ നൃത്താർച്ചന. 26ന് രാവിലെ ഒന്പതിനു സമൂഹ പൊങ്കാല,10ന് നേത്ര പരിശോധന ക്യാമ്പ്, 11.30ന് പൊങ്കാല നിവേദ്യവും ദീപാരാധനയും,12ന് സമൂഹസദ്യ, രാത്രി 9.30ന് തിരുവനന്തപുരം കലാഭാവനയുടെ കോമഡിമിറർ.