കോഗ്നിറ്റിയൊ കലാലയ ക്വിസ് സമാപിച്ചു
1516989
Sunday, February 23, 2025 5:57 AM IST
തിരുവനന്തപുരം: മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച "കോഗ്നിറ്റിയൊ 2025' കലാലയ ക്വിസ് മത്സരത്തിൽ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ഒന്നാം സ്ഥാനം നേടി.
തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസ് രണ്ടാം സ്ഥാനവും കൊല്ലം ഗവൺമെന്റ്് ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മൂന്നാം സ്ഥാനവും നേടി.
തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നദീം അഹമ്മദ്, ആർ.എൽ. വൈശാഖ് എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്. കാര്യവട്ടം കാമ്പസിലെ വിദ്യാർത്ഥികളായ എം. ശ്രീഹരി, കെ. അനുജിത്ത് എന്നിവർ രണ്ടാം സ്ഥാനം നേടി.
കൊല്ലം ഗവൺമെന്റ് ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികകളായ ആർ. അഖിൽ, ആർ. പ്രിൻസ് എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കണ്ണൂർ യൂണിവേഴ്സിറ്റി വിറാസ് ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റ് പ്രഫസർ ആനന്ദ് പ്രഭാകർ ആയിരുന്നു ക്വിസ് മാസ്റ്റർ.
ഒന്നാം സമ്മാനം 15,000, 10000, 5000 രൂപയാണ് യ ഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനിച്ചു ക്രൈസ്റ്റ് നഗർ കോളജ് മാനേജറും ഡയറക്ടറുമായ ഫാ. സിറിയക് മഠത്തിൽ സിഎംഐ, പ്രിൻസിപ്പൽ ഡോ. ജോളി ജേക്കബ്, ഇംഗ്ലീഷ് വകുപ്പ് മേധാവി റാണി വർഗീസ്, ഇംഗ്ലീഷ് അധ്യാപകരായ ദേവിക ഗോപിനാഥ്, മാനസ മെർലിൻ മാത്യു എന്നിവർ പങ്കെടുത്തു.