കുത്തിയോട്ട മഹോത്സവം
1517016
Sunday, February 23, 2025 6:06 AM IST
നെടുമങ്ങാട് : വേട്ടമ്പള്ളി പാറയിൽനട ശ്രീ മേലാംകോട് ദേവീക്ഷേത്രത്തിൽ കുത്തിയോട്ട മഹോത്സവവും പ്രതിഷ്ഠാ വാർഷികവും ഇന്ന് ആരംഭിക്കും. ആഘോഷ പരിപാടികൾ 25നു സമാപിക്കും.
ഇന്നു രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വൈകുന്നേരം 6.30ന് കലാസംഗമം, ഏഴിനു സായാഹ്നഭക്ഷണം, രാത്രി 8.30ന് മനസ്സുനന്നാവട്ടെ (പാവനാടകം, മാജിക്). നാളെ രാവിലെ എട്ടിനു പ്രതിഷ്ഠാ വാർഷിക പൂജ , ഉച്ചക്ക് 12.30 മുതൽ അന്നദാനം, രാത്രി ഏഴിനു വിവിധമേഖലയിൽ പ്രതിഭ തെളിയിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കൽ,
രാത്രി എട്ടിനു നാടൻപാട്ട്, രാത്രി 9.30ന് കരോക്കെ ഗാനമേള. 25ന് രാവിലെ ഏഴിന് അമ്മൻ കഥ വിൽപ്പാട്ട്, എട്ടിനു നെയ്യാണ്ടിമേളം, 8.30ന് പ്രഭാത ഭക്ഷണം, ഒന്പതിനു സമൂഹപൊങ്കാല, ചെമ്പുപായസം, 11 ന് ചെമ്പു പായസവിളയാടൻ,
വൈകുന്നേരം 5.30ന് ഉരുൾ, ആറിനു സായാഹ്നഭക്ഷണം, 6.30ന് കൈകൊട്ടികളി, രാത്രി 7.30ന് കുത്തിയോട്ട ഘോഷയാത്ര, 7.45ന് കരോക്കെ ഗാനമേള, 9.30ന് നൃത്തസന്ധ്യ.