പേവിഷബാധ നിർമാർജന ക്യാമ്പ്
1516717
Saturday, February 22, 2025 6:20 AM IST
നെടുമങ്ങാട്: നഗരസഭയിലെ ജനകീയാസൂത്രണം 2024-25 പേവിഷബാധ നിർമാർജന ക്യാമ്പ് എന്ന പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി 20 മുതൽ മാർച്ച് നാലുവരെ വാക്സിനേഷൻ ക്യാമ്പുകൾ നടത്തും .
പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ നിർവഹിച്ചു. കൗൺസിലർ എം.പി. സജിത ,സീനിയർ വെറ്റിനറി സർജൻ ഡോ. ജെ.സീമ എന്നിവർ പ്രസംഗിച്ചു.