അനന്തപുരി ഹിന്ദുമഹാ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
1517022
Sunday, February 23, 2025 6:10 AM IST
തിരുവനന്തപുരം: ഏപ്രിൽ 23 മുതൽ 27വരെ പുത്തരിക്കണ്ടം മൈതാനിയിൽ ഹിന്ദു ധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സിനിമാ നടൻ മധു നിർവഹിച്ചു. ഹിന്ദു ധർമ പരിഷത്ത് അധ്യക്ഷൻ എം. ഗോപാൽ, സെക്രട്ടറി എസ്. പ്രദീപ്, സീനിയർ ട്രസ്റ്റി സുധകുമാർ, എം.എസ്. വിഷ്ണു,
എസ്. സാഗർ, ജയശ്രീ ഗോപാലകൃഷ്ണൻ, ഹരിജിത്, ഹരി പേട്ട, ഹിന്ദു മഹാ സമ്മേളനം മീഡിയ കോ- ഓർഡിനേറ്റർ ജയകേസരി ഡി. അജിത് കുമാർ തുടങ്ങിയവർ ലോഗോ പ്രകാശന ചട ങ്ങിൽ പങ്കെടുത്തു.