മാർ ഈവാനിയോസ് ബാസ്കറ്റ് : ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട പുരുഷവിഭാഗം ജേതാക്കൾ
1516990
Sunday, February 23, 2025 5:57 AM IST
തിരുവനന്തപുരം: മാർ ഈവാനിയോസ് ട്രോഫി ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ് ബോൾ ടൂർണമെന്റിന്റെ പുരുഷ വിഭാഗത്തിൽ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ജേതാക്കളായി. ഫൈനലിൽ അവർ കേരളവർമ കോളജ് തൃശൂരിനെ 70-56 നു പരാജയപ്പെടുത്തി.
വനിതാവിഭാഗത്തിൽ പാലാ അൽഫോൻസ കോളജ് ജേതാക്കളായിരുന്നു. ക്രൈസ്റ്റ് കോളജിന്റെ ജിയോ ലോനപ്പൻ 19 പോയിന്റുമായി ടോപ് സ്കോറർ ആയി. ജിയോ ലോനപ്പനെയും അൽഫോൻസ കോളജിലെ ജീവമോൾ സാമുവലിനെയും ടൂർണമെന്റിലെ മികച്ച താരങ്ങളായി തെരഞ്ഞെടുത്തു.
കോഴിക്കോട് പ്രൊവിഡൻസ് കോളജിലെ ഫാത്തിമ ഹിബയും കേരളവർയിലെ മുഹമ്മദ് സാഹലും പ്രോമിസിംഗ് പ്ലെയർ അവാർഡ് നേടി. ട്രോഫികളും കാഷ് അവാർഡുകളും ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പസ്, പ്രിൻസിപ്പൽ ഡോ. മീര ജോർജ് എന്നിവർ വിതരണം ചെയ്തു.
സമാപന ദിനത്തിൽ അമികോസ് പ്രസിഡന്റ് കെ ജയകുമാർ ഐഎഎസ്, കേരള ബാസ്കറ്റ്ബാൾ അസോയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു.