കെസിസി കര്‍ഷക സംരക്ഷണ ധര്‍ണ നടത്തി
1517015
Sunday, February 23, 2025 6:06 AM IST
പാലോട് : കേരളത്തിലെ വനമേഖലയോടു ചേര്‍ന്നു ജീവിക്കുന്ന കര്‍ഷകര്‍ക്കു സംരക്ഷണം നല്‍കണമെന്നും ചില്ലുകൊട്ടാരത്തിലിരുന്നു പ്രകൃതി സ്നേഹം പറയാതെ മണ്ണിൽ ഇറങ്ങിവന്ന് യഥാര്‍ഥ്യം മനസിലാക്കണമെന്നും ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ബിഷപ്പ് ഡോ. മാത്യൂസ് മാര്‍ സില്‍വാനിയോസ് പറഞ്ഞു.
കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെസിസി) പാലോട് നടത്തിയ കര്‍ഷക സംരക്ഷണ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെസിസി ജനറല്‍ സെക്രട്ടറി ഡോ.പ്രകാശ് പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എ. ആര്. നോബിള്‍ അധ്യക്ഷത വഹിച്ചു. വി. പാക്യദാസ്, ടി.ഇ. സ്റ്റീഫന്സന്, എല്‍. അരുള്‍ദാസ്, ജി.വി. ജയരാജ്, ജെ.വര്‍ഗീസ്, സോണി എന്നിവര്‍ സംസാരിച്ചു.