അന്നനാളത്തില്‍ കുടുങ്ങിയ മുള്ള് നീക്കം ചെയ്ത് കിംസ്ഹെല്‍ത്ത്
1516987
Sunday, February 23, 2025 5:57 AM IST
തിരുവനന്തപുരം: അതി സങ്കീര്‍ണ ചികിത്സയിലൂടെ അന്നനാളത്തില്‍ കുടുങ്ങിയ മീന്മുള്ള് നീക്കം ചെയ്ത് തിരുവനന്തപുരം കിംസ് ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. തൊണ്ടയില്‍ അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്നാണ് 55കാരി കിംസ്ഹെല്‍ത്തിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗത്തില്‍ ചികിത്സ തേടുന്നത്. വൃക്ക രോഗം ഉള്‍പ്പെടെയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങളും രോഗിയ്ക്കുണ്ടായിരുന്നു.
ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മധു ശശിധരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗാവസ്ഥ തിരിച്ചറിഞ്ഞത്. പ്രൊസീജ്യര്‍ വിജയക രമായി പൂര്‍ത്തിയാക്കിയതിന് ശേഷം രോഗിയെ നിരീക്ഷണത്തിനായി ഐ സിയുവിലേക്ക് മാറ്റി. രണ്ട് ദിവസത്തിന് ശേഷം നടത്തിയ സിടി സ്കാനില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തുകയും രോഗി സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കുവാനാരംഭിക്കുകയും ചെയ്തു.
ഹെപറ്റോ ബൈലറി ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി.യു. ഷബീര്‍ അലി, ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. അജിത് കെ. നായര്‍, ഡോ. ഹരീഷ് കരീം, കണ്‍സള്‍ട്ടന്റ് ഡോ. എൽ. സിംന, അസോസിയേറ്റ് കണ്‍സള്‍ട്ടന്റു മാരായ ഡോ. അരുണ്‍ പി, ഡോ. ദേവിക മധു,
നെഫ്രോളജി വിഭാഗം സീനീയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പ്രവീണ്‍ മുരളീധരന്, ഇഎന്‍ടി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സലില്‍ കുമാര്‍, അനസ്തേഷ്യ വിഭാഗത്തില്‍ ഡോ. എന്‍.എസ്. അരുണ്‍, ഡോ. എം.എസ്. സൂരജ് എന്നിവരും പ്രൊസീജ്യറിന്റെ ഭാഗമായി.