യൂത്ത് കോണ്‍ഗ്രസ് ഉപവാസ സമരം
1517024
Sunday, February 23, 2025 6:10 AM IST
പാറശാല: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കെ ഓഫീസ് ആക്രമിച്ച് ഫയലുകള്‍ നശിപ്പിച്ച മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഉപവാസ സമരം നടത്തി.
ആക്രമണത്തിനു പദ്ധതി തയാറാക്കിയവരെയും പോലീസ് അറസ്റ്റ് ചെയ്യണമെന്നും ആക്രമണം നടക്കുന്നതിനും ഒരു ദിവസം മുമ്പ് ബ്ലോക്ക് പഞ്ചായത്തിലെ സിസിടിവികള്‍ തകരാറിലാക്കി ആക്രമണത്തിനു സഹായം നല്‍കിയത് ആരാണന്ന് പോലീസ് അന്വേഷിച്ച് കണ്ടെത്തണമെന്ന ആവശ്യം ശക്തമായി.
യൂത്ത് കോണ്‍ഗ്രസ് പാറശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണു സമരം സംഘടിപ്പിച്ചത്. നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബ്രമിന് ചന്ദ്രന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉപവാസ സമരം നേമം ഷജീര്‍ ഉദ്ഘാടനം ചെയ്തു. മരിയാപുരം ശ്രീകുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.