വാമനപുരം മണ്ഡലത്തിൽ പത്തുകോടി രൂപയുടെ പ്രവൃത്തികൾക്ക് അംഗീകാരം
1517019
Sunday, February 23, 2025 6:06 AM IST
പാലോട്: സംസ്ഥാന സർക്കാരിന്റെ ശബരിമല പാക്കേജിലുൾപ്പെടുത്തി വാമനപുരം മണ്ഡലത്തിൽ പത്ത് കോടി രൂപയുടെ റോഡ് നവീകരണ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചതായി ഡി.കെ. മുരളി എംഎൽഎ അറിയിച്ചു.
നെല്ലനാട് പഞ്ചായത്തിലെ 4.2 കിലോമീറ്റർ ദൂരം വരുന്ന താൺട്രാം പൊയ്ക - കരിഞ്ചാത്തി കീഴായി കോണം (അമ്പലമുക്ക് കടമ്പ്രക്കോണം ഭാഗം ഉൾപ്പെടെ) റോഡിന് അഞ്ച് കോടി രൂപയും നന്ദിയോട് പഞ്ചായത്തിലെ 4.5 കിലോമീറ്റർ ദൂരം വരുന്ന താന്നിമൂട് -പേരയം റോഡിന് അഞ്ച് കോടി രൂപയുമാണ് പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചത്.
ആധുനിക രീതിയിയിൽ ബിഎം, ബിസി നിലവാരത്തിലാണ് റോഡുകൾ നവീകരിക്കുന്നത്. പിഡബ്ല്യുഡി മുഖാന്തിരം എത്രയും വേഗം ടി.എസ്. ലഭ്യമാക്കി ടെണ്ടർ നടപടികൾ ആരംഭിക്കും.