നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി 29-ാമത് വാർഷികാഘോഷം സമാപിച്ചു
1516984
Sunday, February 23, 2025 5:57 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ 29-ാമത് വാർഷികാഘോഷം സമാപിച്ചു. ലോഗോസ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച സമാപന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. നിഡ്സ് പ്രസിഡന്റ് മോൺ. ജി. ക്രിസ്തുദാസ് അധ്യക്ഷത വഹിച്ചു.
നെയ്യാറ്റിൻകര രൂപതാ മെത്രാൻ റവ. ഡോ. വിൻസന്റ്് സാമുവൽ, നെയ്യാറ്റിൻകര ലത്തീൻ രൂപത സഹമെത്രാൻ റവ. ഡോ. സെൽവരാജൻ, എംഎൽഎമാരായ കെ. ആൻസലൻ, എ. വിൻസന്റ്, നെയ്യാറ്റിൻകര രൂപത വികാരി ജനറാൾ മോൺ. ഡോ. വിൻസന്റ് കെ. പീറ്റർ, നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ, ശുശ്രൂഷ കോ -ഓർഡിനേറ്റർ വി.പി. ജോസ്,
കമ്മീഷൻ സെക്രട്ടറി ഫാ. ക്ലീറ്റസ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലൂജ, കെഎസ്ബിസിഡിസി നെയ്യാറ്റിൻകര മാനേജർ അനില, നിഡ്സ് മേഖല കോ-ഓർഡിനേറ്റർ ഫാ. അജു അലക്സ്, ഫെഡറൽ ബാങ്ക് നെയ്യാറ്റിൻകര ബ്രാഞ്ച് ചീഫ് മാനേജർ സ്മിത രാജൻ, നെയ്യാറ്റിൻകര രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പോൾ, പേയാട് സെന്റ് സേവിയേഴ്സ് ഹൈസ്കൂൾ വിദ്യാർഥിനി കുമാരി ആൻ മരിയ, വർക്കിംഗ് കൺവീനർ അൽഫോൻസ ആന്റിൽസ് എന്നിവർ പ്രസംഗിച്ചു.
വാർഷിക റിപ്പോർട്ട് പ്രകാശനം, എൻ.ടി. ജോർജ് മെമ്മോറിയൽ അവാർഡ്, ഭിന്നശേഷി കുട്ടികളുടെ സ്വയംതൊഴിൽ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം, നമുക്കായ് നമ്മുടെ നിഡ്സ് - കാൻസർ രോഗി സഹായം, കെഎൽഎം സംസ്ഥാന തല വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, ദേവദാസ് മെമ്മോറിയൽ അവാർഡ് വിതരണം എന്നിവയും നടന്നു.