പുലയനാര്‍കോട്ടയില്‍ പുല്ലിനും അടിക്കാടുകള്‍ക്കും തീപിടിച്ചു
1517018
Sunday, February 23, 2025 6:06 AM IST
വലിയതുറ: പുലയനാര്‍കോട്ട ഗവ.ആശുപത്രി പരിസരത്തുളള രണ്ടേക്കറോളം വരുന്ന സ്ഥലത്തെ ഉണങ്ങിയ പുല്ലിനും അടിക്കാടുകള്‍ക്കും തീപിടിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞു 2.30 ഓടുകൂടിയായിരുന്നു തീപിടിത്തം. തീ നിയന്ത്രിക്കാന്‍ കഴിയാത്തവിധം ഉയർന്നു കത്തിയതോടെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ വിവരം ചാക്ക ഫയര്‍ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്റ്റേഷന് ഓഫീസര്‍ അരുണ്‍ മോഹനന്റെ നേതൃത്വത്തില്‍ രണ്ടു വാഹനങ്ങളെത്തി ഏകദേശം ഒന്നര മണിക്കൂര്‍ സമയം ചെലവഴിച്ചാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്.
തീപിടിത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തിലേയ്ക്കു വ്യാപിച്ച പുക ആശുപത്രിയിലെത്തിയ രോഗികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കി. സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തീ കൂടുതല്‍ പ്രദേശത്തേയ്ക്ക് പടരാതിരിക്കാന്‍ സഹായകരമാകുകയായിരുന്നു.