"ഗിഫ്റ്റ് ഓഫ് കേള്‍സ്' വിജയകരമായി സംഘടിപ്പിച്ച് പട്ടം എസ്യുടി ആശുപത്രി
1517013
Sunday, February 23, 2025 6:06 AM IST
തിരുവനന്തപുരം: കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനായി എസ്യുടി ആശുപത്രി സംഘടിപ്പിച്ച "ഗിഫ്റ്റ് ഓഫ് കേള്‍സ് - എ സിമ്പിള്‍ കട്ട്, എ പവര്‍ഫുള്‍ ട്രാസ്ഫോര്മേഷന്' കേശദാന പരിപാടി വിജയകരമായി നടന്നു.
സംസ്ഥാന സര്‍ക്കാരിന്റെ '"ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം' പരിപാടിയുടെ ഭാഗമായി നടത്തിയ പരിപാ ടി ജില്ലാ കളക്ടര്‍ അനു കുമാരി ഉദ്ഘാടനം ചെയ്തു. ആശുപത്രി സിഇഒ കേണല്‍ രാജീവ് മണ്ണാളി അധ്യക്ഷത വഹിച്ചു. പ്രശസ്ത ടെലിവിഷന്‍ താരം അലീന പടിക്കല്‍ ആശംസകള്‍ അര്‍പ്പിച്ചു.
മെഡിക്കല്‍ സൂപ്രണ്ട് ഡോ. വി. രാജശേഖരന് നായര്‍, ചീഫ് ലെയ്സണ്‍ ഓഫീസര്‍ രാധാകൃഷ്ണന് നായര്‍, എച്ച്ആര്‍ മാനേജര്‍ ദേവി കൃഷ്ണ, വിവിധ വകുപ്പുകളുടെ മാനേജര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നാല് ഡോക്ടർമാർ ഉൾപ്പെടെ ഇരുന്നൂറോളം പേര് കേശദാനത്തില്‍ പങ്കാളികളായി.