ഉപതെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി
1516722
Saturday, February 22, 2025 6:20 AM IST
തിരുവനന്തപുരം: ജില്ലയില്‍ 24 ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് നടപടികള്‍ നടക്കുന്ന വാര്‍ഡുകളില്‍ ജില്ലാ കളക്ടര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.
തിരുവനന്തപുരം കേര്‍പ്പറേഷനിലെ ശ്രീവരാഹം , കരുംകുളം ഗ്രാമ പഞ്ചായത്തിലെ കൊച്ചുപള്ളി, പൂവച്ചല്‍ ഗ്രാമ പഞ്ചായത്തിലെ പുളിങ്കോട്, പാങ്ങോട് ഗ്രാമ പഞ്ചായത്തിലെ പുലിപ്പാറ എന്നീ വാര്‍ഡുകളുടെ പരിധിക്കുള്ളിലും, പോളിംഗ് സ്റ്റേഷന് സ്ഥിതി ചെയ്യുന്ന ശ്രീവരാഹം, പിഎച്ച്സി പുല്ലുവിള, പൂവച്ചല്‍, പുലിപ്പാറ എന്നീ വാര്‍ഡുകളുടെ പരിധിയ്ക്കുള്ളിലും വേട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറായിരിക്കും മദ്യനിരോധനം.
വോട്ടെണ്ണല്‍ കേന്ദ്രം സ്ഥിതി ചെയ്യുന്ന ശ്രീവരാഹം, കിളിത്തട്ട്, പൂവച്ചല്‍, പാങ്ങോട് എന്നീ വാര്‍ഡുകളുടെ പരിധിയില്‍ വോട്ടെണ്ണല്‍ ദിവസവും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.