തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​ന്‍റെ സാ​​​മ്പ​​ത്തി​​​ക സ്രോ​​​ത​​​സു​​​ക​​​ൾ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു​​സ​​​മ്പാ​​​ദ​​​ന​​​മി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കി​​​യ ശേ​​​ഷം​​ മാ​​​ത്രം ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​ന് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ നി​​​ർ​​​ദേ​​​ശം.

എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​ന് ക്ലീ​​​ൻ ചി​​​റ്റ് ന​​​ൽ​​​കി വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ​​​രു​​​മാ​​​ന​​സ്രോ​​​ത​​​സ് വ്യ​​​ക്ത​​​മാ​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​തു കൃ​​​ത്യ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച് സ​​​മ​​​ഗ്ര റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കി നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കാ​​​ൻ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​നെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ വി​​​ജി​​​ല​​​ൻ​​​സ് സ്പെ​​​ഷ​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ യൂ​​​ണി​​​റ്റ്- ഒ​​​ന്ന് ഡി​​​വൈ​​​എ​​​സ്പി ബി​​​ജു പാ​​​പ്പ​​​ച്ച​​​ൻ ക്ലീ​​​ൻ ചി​​​റ്റ് ന​​​ൽ​​​കി ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ർ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ യോ​​​ഗേ​​​ഷ് ഗു​​​പ്ത​​​യ്ക്കു സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​തി​​​ൽ ന​​​ഗ​​​ര​​​ഹൃ​​​ദ​​​യ​​​മാ​​​യ ക​​​വ​​​ടി​​​യാ​​​റി​​​ൽ കൂ​​​റ്റ​​​ൻ വീ​​​ട് നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​ന്‍റെ സാ​​മ്പ​​ത്തി​​​കസ്രോ​​​ത​​​സ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നി​​​ല്ല.

എ​​​സ്ബി​​​ഐ​​​യി​​​ൽനി​​​ന്ന് 1.5 കോ​​​ടി രൂ​​​പ വാ​​​യ്പ എ​​​ടു​​​ത്തു വീ​​​ട് നി​​​ർ​​​മി​​​ക്കു​​​ന്നു​​​വെ​​​ന്ന ക​​​ണ്ടെ​​​ത്ത​​​ൽ മാ​​​ത്ര​​​മാ​​​ണ് ഇ​​​തി​​​ലു​​​ള്ള​​​ത്. എ​​​ന്നാ​​​ൽ, വ​​​രു​​​മാ​​​ന​​​ത്തി​​​ന് അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള തു​​​ക​​​യാ​​​ണ് എ​​​ഡി​​​ജി​​​പി ഇ​​​തി​​​നാ​​​യി ചെ​​​ല​​​വ​​​ഴി​​​ച്ച​​​തെ​​​ന്ന വി​​​ശ​​​ദ റി​​​പ്പോ​​​ർ​​​ട്ട് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. വീ​​​ടുനി​​​ർ​​​മാ​​​ണം സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും വി​​​ജി​​​ല​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.


ഇ​​​തോ​​​ടൊ​​​പ്പം 37 ല​​​ക്ഷം രൂ​​​പ മു​​​ട​​​ക്കി കു​​​റ​​​വ​​​ൻ​​​കോ​​​ണ​​​ത്ത് ഫ്ളാ​​​റ്റ് വാ​​​ങ്ങി​​​യ ശേ​​​ഷം ഏ​​​താ​​​നും നാ​​​ളു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ 65 ല​​​ക്ഷം രൂ​​​പ​​​യ്ക്കു വി​​​റ്റ​​​ഴി​​​ച്ചി​​​രു​​​ന്നു. ഫ്ളാ​​​റ്റ് നേ​​​ര​​​ത്തേ വാ​​​ങ്ങി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക്ര​​​മം വൈ​​​കി​​​യ​​​താ​​​ണ് കാ​​​ര​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്ന​​​ത്. ഭാ​​​ര്യ​​​യു​​​ടേ​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള കു​​​ടും​​​ബ ഓ​​​ഹ​​​രി​​​ക​​​ളി​​​ൽനി​​​ന്നു​​​ള്ള തു​​​ക ഇ​​​തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​വും പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.

നി​​​ർ​​​ദേ​​​ശി​​​ച്ച നാ​​​ലു കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്തി​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടു​​​മാ​​​യി ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ നേ​​​രി​​​ട്ടു വ​​​രാ​​​നാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള നി​​​യ​​​മ​​ന​​​ട​​​പ​​​ടി​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ​​കൂ​​​ടി​​​യാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ നീ​​​ക്കം.