നെ​​​​യ്യാ​​​​റ്റി​​​​ന്‍​ക​​​​ര: രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കും പു​​​​രോ​​​​ഗ​​​​തി​​​​ക്കും ല​​​​ത്തീ​​​​ൻ സ​​​​ഭ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ഒ​​​​രു​​​​കാ​​​​ല​​​​ത്തും വി​​​​സ്മ​​​​രി​​​​ക്കാ​​​​നാ​​​​വാ​​​​ത്ത​​​​താ​​​​ണെ​​​​ന്ന് ശ​​​​ശി ത​​​​രൂ​​​​ർ എം​​​​പി.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ല​​​​ത്തീ​​​​ന്‍ ക​​​​ത്തോ​​​​ലി​​​​ക്ക​​​​രു​​​​ടെ ഉ​​​​ന്ന​​​​ത ന​​​​യ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണ ഏ​​​​കോ​​​​പ​​​​ന സ​​​​മി​​​​തി​​​​യാ​​​​യ കേ​​​​ര​​​​ള റീ​​​​ജ​​​​ണ്‍ ലാ​​​​റ്റി​​​​ന്‍ കാ​​​​ത്ത​​​​ലി​​​​ക് കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ (കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി) 44-ാം ജ​​​​ന​​​​റ​​​​ല്‍ അ​​​​സം​​​​ബ്ലി നെ​​​​യ്യാ​​​​റ്റി​​​​ന്‍​ക​​​​ര ലോ​​​​ഗോ​​​​സ് പാ​​​​സ്റ്റ​​​​റ​​​​ല്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

മു​​​​ന​​​​മ്പം വി​​​​ഷ​​​​യം മ​​​​നു​​​​ഷ്യ​​​​ത്വ​​​​ത്തി​​​​ന്‍റെ​​​​യും മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ഷ​​​​യ​​​​മാ​​​​ണ്. ത​​​​ല​​​​മു​​​​റ​​​​ക​​​​ളാ​​​​യി ആ ​​​​ഭൂ​​​​മി​​​​യി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​രെ മാ​​​​റ്റി​​​​പ്പാ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ആ​​​​ർ​​​​ക്കും അ​​​​വ​​​​കാ​​​​ശ​​​​മി​​​​ല്ല.

മു​​​​സ്‌​​​​ലിം സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ അ​​​​ക​​​​ത്തു​​​​ള്ള​​​​വ​​​​ർ​​​​ക്കു​​​പോ​​​​ലും ഈ ​​​​വി​​​​ഷ​​​​യം ന്യാ​​​​യ​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​ഗ്ര​​​​ഹം. മു​​​​ന​​​​മ്പം ജ​​​​ന​​​​ത​​​​യു​​​​ടെ പൂ​​​​ർ​​​​ണ​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ത്തെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ഏ​​​​ത​​​​റ്റം​​​വ​​​​രെ​​​​യും കൂ​​​​ടെ​​​​യു​​​​ണ്ടാ​​​​കും. ല​​​​ത്തീ​​​​ൻ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന് റ​​​​വ​​​​ന്യൂ വ​​​​കു​​​​പ്പി​​​​ൽ​​​നി​​​​ന്നു ല​​​​ഭി​​​​ക്കേ​​​​ണ്ട സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ ബി​​​​ഷ​​​​പ്പു​​​​മാ​​​​ർ ന​​​​ൽ​​​​കു​​​​ന്ന സാ​​​​ക്ഷ്യ​​​​പ​​​​ത്ര​​​​ങ്ങ​​​​ൾ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്ത് അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണെ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​കു​​​​ന്നി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി-​​​​കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ര്‍​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​ക്ക​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. നെ​​​​യ്യാ​​​​റ്റി​​​​ന്‍​ക​​​​ര ബി​​​​ഷ​​​​പ് ഡോ.​​​​വി​​​​ന്‍​സെ​​​​ന്‍റ് സാ​​​​മു​​​​വ​​​​ല്‍, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ​​​​ഫ് ജൂ​​​​ഡ്, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ. ഡോ. ​​​​ജി​​​​ജു ജോ​​​​ര്‍​ജ് അ​​​​റ​​​​ക്ക​​​​ത്ത​​​​റ, സെ​​​​ക്ര​​​​ട്ട​​​​റി മെ​​​​റ്റി​​​​ല്‍​ഡ മൈ​​​​ക്കി​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു. ക​​​​ണ്ണൂ​​​​ര്‍ രൂ​​​​പ​​​​ത​​​​യു​​​​ടെ സ​​​​ഹാ​​​​യ മെ​​​​ത്രാ​​​​നാ​​​​യി അ​​​​ഭി​​​​ഷി​​​​ക്ത​​​​നാ​​​​യ ബി​​​​ഷ​​​​പ് ഡോ. ​​​​ഡെ​​​​ന്നീ​​​​സ് കു​​​​റ​​​​പ്പ​​​​ശേ​​​​രി​​​​യെ അ​​​​നു​​​​മോ​​​​ദി​​​​ച്ചു.

തു​​​​ട​​​​ര്‍​ന്ന് ജൂ​​​​ബി​​​​ലി​​​​യു​​​​ടെ ചൈ​​​​ത​​​​ന്യ​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള ല​​​​ത്തീ​​​​ന്‍ സ​​​​ഭ​​​​യു​​​​ടെ ന​​​​വീ​​​​ക​​​​ര​​​​ണ​​​​വും മു​​​​ന്നേ​​​​റ്റ​​​​വും എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ഷെ​​​​വ​. സി​​​​റി​​​​ള്‍ ജോ​​​​ണ്‍ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. പൗ​​​​രോ​​​​ഹി​​​​ത്യ​​​​ത്തി​​​​ന്‍റെ സു​​​​വ​​​​ര്‍​ണ ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന ബി​​​​ഷ​​​​പ് ഡോ. ​​​​വി​​​​ന്‍​സെ​​​​ന്‍റ് സാ​​​​മു​​​​വ​​​​ല്‍, മോ​​​​ണ്‍. ജി. ​​​​ക്രി​​​​സ്തു​​​​ദാ​​​​സ്, കെ​​​​സി​​​​ബി​​​​സി ഡ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ലാ​​​​യി നി​​​​യ​​​​മി​​​​ത​​​​നാ​​​​യ ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ എ​​​​ന്നി​​​​വ​​​​രെ ആ​​​​ദ​​​​രി​​​​ച്ചു.