തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം വീ​​​ണ്ടും 2500 കോ​​​ടി രൂ​​​പകൂ​​​ടി ക​​​ടമെടു​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ മാ​​​ർ​​​ച്ച് 31 വ​​​രെ ക​​​ട​​​മെ​​​ടു​​​ക്കാ​​​നു​​​ള്ള പ​​​രി​​​ധി 3010 കോ​​​ടി രൂ​​​പ മാ​​​ത്രം. സാ​​മ്പ​​​ത്തി​​​കവ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന മാ​​​ർ​​​ച്ച് 31 വ​​​രെ എ​​​ടു​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള 5510 കോ​​​ടി​​​യി​​​ൽനി​​​ന്നാ​​​ണ് 2500 കോ​​​ടി ക​​​ട​​​മെ​​​ടു​​​ക്കു​​​ന്ന​​​ത്.

ഫെ​​​ബ്രു​​​വ​​​രി, മാ​​​ർ​​​ച്ച് മാ​​​സ​​​ങ്ങ​​​ളി​​​ൽ വാ​​​ർ​​​ഷി​​​ക പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് അ​​​ട​​​ക്കം തു​​​ക അ​​​നു​​​വ​​​ദി​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ക​​​ട​​​മെ​​​ടു​​​പ്പു പ​​​രി​​​ധി 3010 കോ​​​ടി​​​യാ​​​യി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്.

അ​​​തി​​​നി​​​ടെ, സം​​​സ്ഥാ​​​ന​​​ത്തി​​​നു നി​​​കു​​​തി​​വി​​​ഹി​​​ത​​​മാ​​​യി 3,300 കോ​​​ടി രൂ​​​പ കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ത്യാ​​​വ​​​ശ്യം കാ​​​ര്യ​​​ങ്ങ​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കാ​​​നാ​​​കും. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​ടി​​​വാ​​​തി​​​ലി​​​ൽ എ​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​തു​​​കൂ​​​ടി മു​​​ന്നി​​​ൽ ക​​​ണ്ടു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളാ​​​കും ത​​​യാ​​​റാ​​​ക്കു​​​ക.

2500 കോ​​​ടി രൂ​​​പ ക​​​ട​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ക​​​ട​​​പ്പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ലേ​​​ലം വ​​​രു​​​ന്ന ചൊ​​​വ്വാ​​​ഴ്ച റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മും​​​ബൈ ഫോ​​​ർ​​​ട്ട് ഓ​​​ഫീ​​​സി​​​ൽ ഇ-​​​കു​​​ബേ​​​ർ സം​​​വി​​​ധാ​​​നം വ​​​ഴി ന​​​ട​​​ക്കും. മാ​​​ർ​​​ച്ച് വ​​​രെ ചെ​​​ല​​​വ് ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ൻ 17,000 കോ​​​ടി​​​യു​​​ടെ വാ​​​യ്പാനു​​​മ​​​തി​​​ക്ക് കേ​​​ര​​​ളം അ​​​പേ​​​ക്ഷി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും കേ​​​ന്ദ്രം അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ല്ല.


ഡി​​​സം​​​ബ​​​ർ വ​​​രെ 23,000 കോ​​​ടി​​​ക്കാ​​​യി​​​രു​​​ന്നു അ​​​നു​​​മ​​​തി എ​​​ങ്കി​​​ലും പ​​​ല​​ത​​​വ​​​ണ കേ​​​ന്ദ്രം പു​​​തു​​​ക്കി ന​​​ൽ​​​കി​​​യ​​​തോ​​​ടെ 32,000 കോ​​​ടി കേ​​​ര​​​ളം ക​​​ട​​​മെ​​​ടു​​​ത്തു. 2500 കോ​​​ടി കൂ​​​ടി ക​​​ടമെ​​​ടു​​​ക്കു​​​ന്ന​​​തോ​​​ടെ ഈ ​​​സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷം ക​​​ടമെ​​​ടു​​​ത്ത തു​​​ക 34,500 കോ​​​ടി​​​യാ​​​യി ഉ​​​യ​​​രും.

സാ​​​മ്പ​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ദ്ധ​​​തി​​​ക​​​ൾ 50 ശ​​​ത​​​മാ​​​നം വെ​​​ട്ടി​​​ച്ചു​​​രു​​​ക്കാ​​​ൻ വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​തോ​​​ടൊ​​​പ്പം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വ​​​രു​​​മാ​​​നം ഉ​​​യ​​​ർ​​​ത്താ​​​ൻ സ​​​ർ​​​വീ​​​സ് ഫീ​​​സു​​​ക​​​ൾ കു​​​ത്ത​​​നെ ഉ​​​യ​​​ർ​​​ത്താ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​​തേത്തു​​​ട​​​ർ​​​ന്ന് പ​​​ല വ​​​കു​​​പ്പു​​​ക​​​ളി​​​ലെ​​​യും സ​​​ർ​​​വീ​​​സ് ഫീ​​​സു​​​ക​​​ളും ഇ​​​ര​​​ട്ടി​​​യാ​​ക്കി.