സിപിഐ ആസ്ഥാനത്തെ പുതിയ എം.എൻ. പ്രതിമ മാറ്റി
Sunday, January 12, 2025 1:46 AM IST
തിരുവനന്തപുരം: നവീകരിച്ച സിപിഐ ആസ്ഥാനത്തു പുതുതായി അനാച്ഛാദനം ചെയ്ത എം.എൻ. ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റി.
പഴയ പ്രതിമ വീണ്ടും സ്ഥാപിച്ചു. പുതിയ പ്രതിമയ്ക്ക് എംഎന്നുമായി രൂപസാദൃശ്യം ഇല്ലെന്ന പരാതിയെ തുടർന്നാണു മാറ്റിയത്.
നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടന വേളയിൽ തന്നെ പലരും ഇക്കാര്യം ഉന്നയിച്ചിരുന്നു.