ബിനോയ് ജോസഫ് കേരള കോണ്‍ഗ്രസ് (സ്കറിയാ തോമസ്) ചെയർമാൻ, ഡോ. ഷാജി കടമല സെക്രട്ടറി ജനറൽ
Sunday, January 12, 2025 1:46 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് (സ്കറിയാ തോമസ്) ചെയര്‍മാനായി ബിനോയ് ജോസഫിനെയും സെക്രട്ടറി ജനറലായി ഡോ.ഷാജി കടമലയെയും കോട്ടയം കെപിഎസ് മേനോന് ഹാളില്‍ നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പ്രഫ.എ. അരവിന്ദാക്ഷന്പിള്ളയെ വൈസ് ചെയര്‍മാനായും സുബിന് ആന്റണിയെ ട്രഷററായും തെരഞ്ഞെടുത്തു.
പൊതുമേഖലാസ്ഥാപനമായ കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാനാണ് ബിനോയ് ജോസഫ്. കോട്ടയം ജില്ലാ പ്രസിഡന്റ് ബോബന് ടി. തെക്കേല്‍, ജോര്‍ജ് ഇടപ്പരത്തി, സെബാസ്റ്റ്യന്‍ ജോര്‍ജ് മറ്റത്തില്‍, കെ.സി. ജേക്കബ്, കവടിയാര്‍ ധര്മ്മന്, നൈസ് മാത്യു, ജോണി ചെരുവുപറമ്പില്‍, ഹരീഷ്കുമാര്‍, ബാബു പറയത്തുകാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.