പ​​ത്ത​​നം​​തി​​ട്ട: പ​​തി​​നെ​​ട്ടു​​കാ​​രി​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യെ ര​​ണ്ടു​​വ​​ര്‍​ഷ​​ത്തി​​ലേ​​റെ​​യാ​​യി നി​​ര​​ന്ത​​ര ലൈം​​ഗി​​ക പീ​​ഡ​​ന​​ത്തി​​നു വി​​ധേ​​യ​​യാ​​ക്കി​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് 15 പേ​​ര്‍കൂ​ടി അ​​റ​​സ്റ്റി​​ല്‍.

വെ​​ള്ളി​​യാ​​ഴ്ച ഇ​​തേ കേ​​സി​​ല്‍ അ​​ഞ്ചു​​പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ഇ​​തു​​വ​​രെ പ​​ത്ത​​നം​​തി​​ട്ട​​യി​​ലെ ര​​ണ്ട് പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലാ​​യി ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത അ​​ഞ്ചു കേ​​സു​​ക​​ളി​​ല്‍ 14 പേ​​ര്‍ പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി.

റാ​​ന്നി​​യി​​ല്‍ മ​​റ്റൊ​​രു കേ​​സു​കൂ​​ടി എ​​ടു​​ക്കു​​ക​​യും ആ​​റു​പേ​​ർ അ​​റ​​സ്റ്റി​​ലാ​​കു​​ക​​യും ചെ​​യ്തു. ര​​ണ്ട് കേ​​സു​​ക​​ള്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത ഇ​​ല​​വും​​തി​​ട്ട പോ​​ലീ​​സാ​​ണ് അ​​ഞ്ച് യു​​വാ​​ക്ക​​ളെ ആ​​ദ്യം ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്.

പ​​ത്ത​​നം​​തി​​ട്ട പോ​​ലീ​​സ് ഇ​​ന്ന​​ലെ മൂ​​ന്നു കേസുകളിലായി ഒ​​ന്പ​​തു​പേ​​രെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടുത്തു. വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ന​​ട​​ന്ന പീ​​ഡ​​ന​​ങ്ങ​​ളി​​ല്‍ ഉ​​ള്‍​പ്പെ​​ട്ട​​വ​​രെ ചേ​​ര്‍​ത്തു വ്യ​​ത്യ​​സ്ത കേ​​സു​​ക​​ളാ​​ണ് പോ​​ലീ​​സ് ര​ജി​സ്റ്റ​ർ ചെ​യ്തു​​വ​​രു​​ന്ന​​ത്. സം​​ഭ​​വ​​ത്തി​​ല്‍ വ​​നി​​താ ക​​മ്മീ​​ഷ​​നും സ്വ​​മേ​​ധ​​യാ കേ​​സെ​​ടു​​ത്തു.

പ​​ത്ത​​നം​​തി​​ട്ട സ്റ്റേ​​ഷ​​നി​​ല്‍ സം​​ഭ​​വ​​ത്തി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത​​ത് മൂ​​ന്ന് കേ​​സു​​ക​​ളാ​​ണ്. ഷം​​നാ​​ദാ​​ണ് (20) ആ​​ദ്യ കേ​​സി​​ല്‍ അ​​റ​​സ്റ്റി​​ലാ​​യ​​ത്. അ​​ടു​​ത്ത കേ​​സി​​ല്‍ ആ​​റു​​പേ​​ര്‍ പി​​ടി​​യി​​ലാ​​യി. ഇ​​തി​​ല്‍ ഒ​​രാ​​ള്‍ പ​​തി​​നേ​​ഴു​​കാ​​ര​​നാ​​ണ്. അ​​ഫ്‌​​സ​​ല്‍( 21), ഇ​​യാ​​ളു​​ടെ സ​​ഹോ​​ദ​​ര​​ന്‍ ആ​​ഷി​​ക് ( 20), നി​​ധി​​ന്‍ പ്ര​​സാ​​ദ് (21), അ​​ഭി​​ന​​വ് ( 18), കാ​​ര്‍​ത്തി​​ക് ( 18)എ​​ന്നി​​വ​​രാ​​ണ് ര​​ണ്ടാ​​മ​​ത്തെ കേ​​സി​​ല്‍ പി​​ടി​​യി​​ലാ​​യ മ​​റ്റു​​ള്ള​​വ​​ര്‍.

മൂ​​ന്നാ​​മ​​ത്തെ കേ​​സി​​ല്‍ സു​​ധീ​​ഷ് (ക​​ണ്ണ​​പ്പ​​ന്‍, 27), അ​​പ്പു (അ​​പ്പു, 31) എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. സു​​ബി​​ന്‍ (24), വി. ​​കെ. വി​​നീ​​ത് (30), കെ. ​​അ​​ന​​ന്ദു ( 21), എ​​സ്. സ​​ന്ദീ​​പ് (30), എ​​സ്. സു​​ധി (ശ്രീ​​നി, 24),അ​​ച്ചു ആ​​ന​​ന്ദ് (21) എ​​ന്നി​​വ​​രാ​​ണ് ഇ​​ല​​വും​​തി​​ട്ട സ്റ്റേ​​ഷ​​നി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ​​്ത ആ​​ദ്യ​കേ​​സി​​ല്‍ പി​​ടി​​യി​​ലാ​​യ​​ത്. ആ​​ദ്യ​​ത്തെ കേ​​സിലെ‍ അ​​ഞ്ചാം പ്ര​​തി സു​​ധി പ​​ത്ത​​നം​​തി​​ട്ട പോ​​ലീ​​സ് നേരത്തേ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത മ​​റ്റൊ​​രു പോ​​ക്‌​​സോ കേ​​സി​​ല്‍ ജ​​യി​​ലി​​ലാ​​ണ്.

പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ങ്ങ​​ള്‍​ക്കെ​​തി​​രാ​​യ അ​​തി​​ക്ര​​മം ത​​ട​​യ​​ല്‍ നി​​യ​​മ​​ത്തി​​ലെ വ​​കു​​പ്പു​​ക​​ള്‍കൂ​​ടി ചേ​​ര്‍​ത്താ​​ണ് പീ​​ഡ​​ന​​ക്കേ​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്ന​​ത്. പ​​ത്ത​​നം​​തി​​ട്ട ഡി​​വൈ​​എ​​സ്പി എ​​സ്. ന​​ന്ദ​​കു​​മാ​​റി​​നാ​​ണ് അ​​ന്വേ​​ഷ​​ണ​​ച്ചു​​മ​​ത​​ല. അ​​റു​​പ​​തി​​ല​​ധി​​കം ആ​​ളു​​ക​​ള്‍ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ല്‍​വ​​ച്ച് പീ​​ഡി​​പ്പി​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​ണു മൊ​​ഴി. നി​​ല​​വി​​ല്‍ അ​​റ​​സ്റ്റി​​ലാ​​യ​​വ​​രി​​ല്‍ ക്രി​​മി​​ന​​ല്‍ പ​​ശ്ചാ​​ത്ത​​ല​​മു​​ള്ള​​വ​​ര്‍ ഏ​​റെ​​യാ​​ണ്. വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍, ഓ​​ട്ടോ​​റി​​ക്ഷ ഡ്രൈ​​വ​​ര്‍​മ​​ര്‍, ന​​വ​​വ​​ര​​ന്‍ എ​​ന്നി​​വ​​രും അ​​റ​​സ്റ്റി​​ലാ​​യി​​ട്ടു​​ണ്ട്.


ആ​ദ്യം പീ​ഡി​പ്പി​ച്ച​തു സു​ഹൃ​ത്ത്

കു​​ട്ടി​​യു​​ടെ സു​​ഹൃ​​ത്താ​​യി​​രു​​ന്ന സു​​ബി​​ന്‍ 13 വ​​യ​​സു​​ള്ള​​പ്പോ​​ള്‍ മൊ​​ബൈ​​ല്‍ ഫോ​​ണി​​ലൂ​​ടെ അ​​ശ്ലീ​​ല സ​​ന്ദേ​​ശ​​ങ്ങ​​ളും ചി​​ത്ര​​ങ്ങ​​ളും അ​​യ​​ച്ചു​​കൊ​​ടു​​ക്കു​​കയും, കു​​ട്ടി​​യു​​ടെ ന​​ഗ്‌​​ന​​ചി​​ത്ര​​ങ്ങ​​ളും ദൃ​​ശ്യ​​ങ്ങ​​ളും ക​​ര​​സ്ഥ​​മാ​​ക്കു​​ക​​യും ചെ​​യ്തു. തു​​ട​​ര്‍​ന്ന് കു​​ട്ടി​​ക്ക് 16 വ​​യ​​സാ​​യ​​പ്പോ​​ള്‍ ഇ​​യാ​​ള്‍ കു​​ട്ടി​​യെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി. പി​​ന്നീ​​ട് പ​​ല​​പ്പോ​​ഴാ​​യി കു​​ട്ടി​​യെ ഇ​​യാ​​ള്‍ പീ​​ഡി​​പ്പി​​ക്കു​​ക​​യും മ​​റ്റൊ​​രു​ദി​​വ​​സം സു​​ഹൃ​​ത്തു​​ക്ക​​ളു​​മാ​​യി എ​​ത്തി കൂ​​ട്ട​​ബ​​ലാ​​ത്സം​​ഗ​​ത്തി​​ന് ഇ​​ര​​യാ​​ക്കു​​ക​​യും ചെ​​യ്ത​​താ​​യി മൊ​​ഴി​​യി​​ല്‍ പ​​റ​​യു​​ന്നു.

കു​​ട്ടി ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി പ​​ഠ​​നം ന​​ട​​ത്തി​​വ​​ന്ന കാ​​ല​​യ​​ള​​വി​​ലാ​​ണ് പീ​​ഡ​​നം ഏ​​റെ​​യും ന​​ട​​ന്നി​​രി​​ക്കു​​ന്ന​​ത്. സ്‌​​കൂ​​ളി​​ല്‍നി​​ന്നു ക​​ബ​​ഡി മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്ത അ​​വ​​സ​​ര​​ത്തി​​ല്‍ അ​​വി​​ടെ​​യും പീ​​ഡ​​നം ന​​ട​​ന്നി​​ട്ടു​​ണ്ടെ​​ന്ന് മൊ​​ഴി​​യി​​ല്‍ പ​​റ​​യു​​ന്നു.

പ​​ഠി​​ക്കു​​ന്ന സ്ഥാ​​പ​​ന​​ത്തി​​ല്‍ ന​​ട​​ത്തി​​യ കൗ​​ണ്‍​സ​​ലിം​​ഗി​​ല്‍ ത​​നി​​ക്കു​​ണ്ടാ​​യ ക്രൂ​​ര​​മാ​​യ ലൈം​​ഗി​​ക പീ​​ഡ​​ന​​ങ്ങ​​ള്‍ കൗ​​ണ്‍​സ​​ല​​ര്‍​മാ​​രെ കു​​ട്ടി അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. നി​​ര​​വ​​ധി​യാ​​ളു​​ക​​ള്‍ പീ​​ഡി​​പ്പി​​ച്ച​​താ​​യു​​ള്ള വെ​​ളി​​പ്പെ​​ടു​​ത്ത​​ലി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ കു​​ട്ടി​​യു​​ടെ മൊ​​ഴി​​ക​​ള്‍ ശേ​​ഖ​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്.

ചൈ​​ല്‍​ഡ് വെ​​ല്‍​ഫ​​യ​​ര്‍ ക​​മ്മി​​റ്റി​​യു​​ടെ നി​​ര്‍​ദേ​​ശ​​പ്ര​​കാ​​രം പ​​ത്ത​​നം​​തി​​ട്ട വ​​നി​​താ പോ​​ലീ​​സ് എ​​സ്ഐ ​കെ. ​ആ​​ര്‍. ഷെ​​മി​​മോ​​ള്‍ അ​​മ്മ​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് കു​​ട്ടി​​യു​​ടെ വി​​ശ​​ദ​​മാ​​യ മൊ​ഴി രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​ത്.

പീ​​ഡ​​നം ന​​ട​​ന്ന സ്ഥ​​ല​​ങ്ങ​​ളു​​ടെ ക്ര​​മ​​ത്തി​​ലാ​​ണ് പു​​തി​​യ കേ​​സു​​ക​​ള്‍ ഇ​​ന്ന​​ലെ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത​​ത്. മൊ​​ഴി​​ക​​ള്‍ പ്ര​​കാ​​രം നി​​യ​​മ​​ന​​ട​​പ​​ടി തു​​ട​​രു​​മെ​​ന്ന് ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി വി.​ജി. വി​​നോ​​ദ് കു​​മാ​​ര്‍ അ​​റി​​യി​​ച്ചു.