കൊ​​​​​ച്ചി: ആ​​​​​രാ​​​​​ധ​​​​​നാ​​​​​ക്ര​​​​​മ​​​​​ത്തി​​​​​ലെ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​വ്യ​​​​​ത്യാ​​​​​സ​​​​​ങ്ങ​​​​​ള്‍ തെ​​​​​രു​​​​​വി​​​​​ലെ സം​​​​​ഘ​​​​​ര്‍​ഷ​​​​​ങ്ങ​​​​​ളാ​​​​​ക്കി മാ​​​​​റ്റു​​​​​ന്ന​​​​​ത് ഏ​​​​​റെ ദുഃ​​​​​ഖ​​​​​ക​​​​​ര​​​​​മാ​​​​​ണെ​​​​​ന്ന് സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭാ സി​​​​​ന​​​​​ഡ്. ക​​​​​ഴി​​​​​ഞ്ഞ ആ​​​​​റി​​​​​ന് ആ​​​​​രം​​​​​ഭി​​​​​ച്ച് ഇ​​​​​ന്ന​​​​​ലെ സ​​​​​മാ​​​​​പി​​​​​ച്ച സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ​​​​​യു​​​​​ടെ 33-ാമ​​​​​ത് സി​​​​​ന​​​​​ഡി​​​​​ന്‍റെ ആ​​​​​ദ്യ​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ റാ​​​​​ഫേ​​​​​ൽ ത​​​​​ട്ടി​​​​​ൽ ന​​​​​ൽ​​​​​കി​​​​​യ ഇ​​​​​ട​​​​​യ​​​​​ലേ​​​​​ഖ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം വ്യ​​​​​ക്ത​​​മാ​​​​​ക്കി​​​​​യ​​​​​ത്.

ഇ​​​​​ട​​​​​യ​​​​​ലേ​​​​​ഖ​​​​​ന​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന്: ‘ഐ​​​​​ക്യ​​​​​ത്തി​​​​​ന്‍റെ കൂ​​​​​ദാ​​​​​ശ​​​​​യാ​​​​​യ വി​​​​​ശു​​​​​ദ്ധ കു​​​​​ര്‍​ബാ​​​​​ന​​​​​യു​​​​​ടെ അ​​​​​ര്‍​പ്പ​​​​​ണം നാ​​​​​ട്ടി​​​​​ലെ ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​ന​​​​​വി​​​​​ഷ​​​​​യ​​​​​മാ​​​​​യി മാ​​​​​റ്റു​​​​​ന്ന​​​​​തി​​​​​ല്‍ സ​​​​​ഭ​​​​​യൊ​​​​​ന്നാ​​​​​കെ വേ​​​​​ദ​​​​​നി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ഈ ​​​​​ശൈ​​​​​ലി​​​​​യി​​​​​ല്‍ ന​​​​​മു​​​​​ക്ക് ഇ​​​​​നി​​​​​യും മു​​​​​ന്നോ​​​​​ട്ടു​​​​​പോ​​​​​കാ​​​​​നാ​​​​​കി​​​​​ല്ല എ​​​​​ന്ന സ​​​​​ത്യം ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ര്‍ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്ക​​​​​ണം. സി​​​​​ന​​​​​ഡി​​​​​നെ അ​​​​​നു​​​​​കൂ​​​​​ലി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍ എ​​​​​ന്ന വ്യാ​​​​​ജേ​​​​​ന സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലും തെ​​​​​രു​​​​​വി​​​​​ലും സ​​​​​ഭ​​​​​യെ അ​​​​​പ​​​​​മാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​രീ​​​​​തി​​​​​യി​​​​​ല്‍ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ള്‍ ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളും സ​​​​​ഭാ​​​​​വി​​​​​രു​​​​​ദ്ധ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണെ​​​​​ന്ന് ഓ​​​​​ര്‍​മി​​​​​പ്പി​​​​​ക്കു​​​​​ന്നു.

എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ള്‍ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​ന്‍ ഏ​​​​​റെ നാ​​​​​ളു​​​​​ക​​​​​ളാ​​​​​യി ആ​​​​​ത്മാ​​​​​ര്‍​ഥ​​​​​മാ​​​​​യി പ​​​​​രി​​​​​ശ്ര​​​​​മി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ള്‍ പൂ​​​​​ര്‍​ണ​​​​​മാ​​​​​യി പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​ന്‍ ഇ​​​​​നി​​​​​യും ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല എ​​​​​ന്ന യാ​​​​​ഥാ​​​​​ര്‍​ഥ്യം സി​​​​​ന​​​​​ഡു​​​​​പി​​​​​താ​​​​​ക്ക​​​​​ന്മാ​​​​​ര്‍ എ​​​​​ളി​​​​​മ​​​​​യോ​​​​​ടെ അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്നു.

ഐ​​​​​ക്യ​​​​​ത്തി​​​​​ന്‍റെ പു​​​​​തി​​​​​യ പ്ര​​​​​ഭാ​​​​​തം വി​​​​​ദൂ​​​​​ര​​​​​മ​​​​​ല്ല എ​​​​​ന്ന പ്ര​​​​​ത്യാ​​​​​ശ​​​​​യോ​​​​​ടെ​​​​​യാ​​​​​ണ് ഈ ​​​​​വി​​​​​ഷ​​​​​യം സി​​​​​ന​​​​​ഡു​​​​​പി​​​​​താ​​​​​ക്ക​​​​​ന്മാ​​​​​ര്‍ ച​​​​​ര്‍​ച്ച​​​​​ചെ​​​​​യ്ത​​​​​ത്. എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ അ​​​​​പ്പ​​​​​സ്‌​​​​​തോ​​​​​ലി​​​​​ക് അ​​​​​ഡ്മി​​​​​നി​​​​​സ്‌​​​​​ട്രേ​​​​​റ്റ​​​​​റാ​​​​​യി സേ​​​​​വ​​​​​നം ചെ​​​​​യ്തി​​​​​രു​​​​​ന്ന മാ​​​​​ര്‍ ബോ​​​​​സ്‌​​​​​കോ പു​​​​​ത്തൂ​​​​​ര്‍ പി​​​​​താ​​​​​വി​​​​​ന്‍റെ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ സ​​​​​ഭ​​​​​യ്ക്കു മു​​​​​ഴു​​​​​വ​​​​​ന്‍ പ്ര​​​​​ത്യാ​​​​​ശ പ​​​​​ക​​​​​രു​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്ന് സി​​​​​ന​​​​​ഡ് വി​​​​​ല​​​​​യി​​​​​രു​​​​​ത്തി.

ശ്ലൈ​​​​​ഹി​​​​​ക സിം​​​​​ഹാ​​​​​സ​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും സി​​​​​ന​​​​​ഡി​​​​​ന്‍റെ​​​​​യും നി​​​​​ര്‍​ദേ​​​​​ശ​​​​​ങ്ങ​​​​​ള്‍ പൂ​​​​​ര്‍​ണ​​​​​മാ​​​​​യി അ​​​​​നു​​​​​സ​​​​​രി​​​​​ച്ചു​​​​​കൊ​​​​​ണ്ട് അ​​​​​പ്പ​​​​​സ്‌​​​​​തോ​​​​​ലി​​​​​ക ധീ​​​​​ര​​​​​ത​​​​​യോ​​​​​ടെ പി​​​​​താ​​​​​വ് എ​​​​​ടു​​​​​ത്ത നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ള്‍ മൂ​​​​​ലം അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യ്ക്കു​​​​​വേ​​​​​ണ്ടി 24 വൈ​​​​​ദി​​​​​കാ​​​​​ര്‍​ഥി​​​​​ക​​​​​ളു​​​​​ടെ തി​​​​​രു​​​​​പ്പ​​​​​ട്ട​​​​​സ്വീ​​​​​ക​​​​​ര​​​​​ണം ന​​​​​ട​​​​​ന്നു. അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യി​​​​​ല്‍ അ​​​​​ച്ച​​​​​ട​​​​​ക്കം തി​​​​​രി​​​​​കെ കൊ​​​​​ണ്ടു​​​​​വ​​​​​രാ​​​​​ന്‍ പി​​​​​താ​​​​​വ് ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ ഏ​​​​​റെ ശ്ലാ​​​​​ഘ​​​​​നീ​​​​​യ​​​​​മാ​​​​​ണെ​​​​​ന്ന് സി​​​​​ന​​​​​ഡ് വി​​​​​ല​​​​​യി​​​​​രു​​​​​ത്തി.

എ​​​​​ന്നാ​​​​​ല്‍, ആ​​​​​രോ​​​​​ഗ്യ​​​​​പ​​​​​ര​​​​​മാ​​​​​യ കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ല്‍ 2024 സെ​​​​​പ്റ്റം​​​​​ബ​​​​​ര്‍ മാ​​​​​സ​​​​​ത്തി​​​​​ല്‍​ത്ത​​​​​ന്നെ അ​​​​​ഭി​​​​​വ​​​​​ന്ദ്യ ബോ​​​​​സ്‌​​​​​കോ പു​​​​​ത്തൂ​​​​​ര്‍ പി​​​​​താ​​​​​വ് പ​​​​​രി​​​​​ശു​​​​​ദ്ധ പി​​​​​താ​​​​​വി​​​​​ന് രാ​​​​​ജി സ​​​​​മ​​​​​ര്‍​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു. 2025 ജ​​​​​നു​​​​​വ​​​​​രി 11 ന് ​​​​​രാ​​​​​ജി പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ല്‍ വ​​​​​ന്ന​​​​​താ​​​​​യി വ​​​​​ത്തി​​​​​ക്കാ​​​​​നി​​​​​ല്‍​നി​​​​​ന്ന് അ​​​​​റി​​​​​യി​​​​​പ്പ് ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. അ​​​​​തോ​​​​​ടൊ​​​​​പ്പം, അ​​​​​പ്പ​​​​​സ്ത​​​​​തോ​​​​​ലി​​​​​ക് അ​​​​​ഡ്മി​​​​​നി​​​​​സ്‌​​​​​ട്രേ​​​​​ഷ​​​​​ന്‍ അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച് എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ ഭ​​​​​ര​​​​​ണ​​​​​ച്ചുമത​​​​​ല മേ​​​​​ജ​​​​​ര്‍ ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ്പി​​​​​നെ 2025 ജ​​​​​നു​​​​​വ​​​​​രി 11 മു​​​​​ത​​​​​ല്‍ തി​​​​​രി​​​​​കെ ഏ​​​​​ൽ​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യും ശ്ലൈ​​​​​ഹി​​​​​ക​​​​​സിം​​​​​ഹാ​​​​​സ​​​​​നം അ​​​​​റി​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഏ​​​​​റെ സ​​​​​ങ്കീ​​​​​ര്‍​ണ​​​​​മാ​​​​​യ ഒ​​​​​രു കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ല്‍ സ​​​​​ഭ​​​​​യു​​​​​ടെ മ​​​​​ന​​​​​സ​​​​​റി​​​​​ഞ്ഞ് അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യെ ധീ​​​​​ര​​​​​മാ​​​​​യി ന​​​​​യി​​​​​ച്ച അ​​​​​ഭി​​​​​വ​​​​​ന്ദ്യ മാ​​​​​ര്‍ ബോ​​​​​സ്‌​​​​​കോ പു​​​​​ത്തൂ​​​​​ര്‍ പി​​​​​താ​​​​​വി​​​​​ന് സ​​​​​ഭ​​​​​യു​​​​​ടെ മു​​​​​ഴു​​​​​വ​​​​​ന്‍ സ്‌​​​​​നേ​​​​​ഹ​​​​​വും ന​​​​​ന്ദി​​​​​യും ഞാ​​​​​ന്‍ അ​​​​​റി​​​​​യി​​​​​ക്കു​​​​​ന്നു.

സ​​​​​ഭ​​​​​യ്ക്കു മു​​​​​ഴു​​​​​വ​​​​​നും​​​​​വേ​​​​​ണ്ടി​​​​​യു​​​​​ള്ള മേ​​​​​ജ​​​​​ര്‍ ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ്പി​​​​​ന്‍റെ ബൃ​​​​​ഹ​​​​​ത്താ​​​​​യ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ങ്ങ​​​​​ള്‍ പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ച് എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ ദൈ​​​​​നം​​​​​ദി​​​​​ന ഭ​​​​​ര​​​​​ണ​​​​​നി​​​​​ര്‍​വ​​​​​ഹ​​​​​ണത്തി​​​​​നാ​​​​​യി മേ​​​​​ജ​​​​​ര്‍ ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ്പി​​​​​ന്‍റെ വി​​​​​കാ​​​​​രി​​​​​യെ നി​​​​​യ​​​​​മി​​​​​ക്കാ​​​​​ന്‍ സി​​​​​ന​​​​​ഡ് തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. പ്രാ​​​​​ര്‍​ഥ​​​​​നാ​​​​​പൂ​​​​​ര്‍​വ​​​​​മാ​​​​​യ വി​​​​​ചി​​​​​ന്ത​​​​​ന​​​​​ങ്ങ​​​​​ള്‍​ക്കു​​​​​ശേ​​​​​ഷം പ​​​​​രി​​​​​ശു​​​​​ദ്ധാ​​​​​ത്മാ​​​​​വി​​​​​നാ​​​​​ല്‍ പ്രേ​​​​​രി​​​​​ത​​​​​രാ​​​​​യി സി​​​​​ന​​​​​ഡു​​​​​പി​​​​​താ​​​​​ക്ക​​​​​ന്മാ​​​​​ര്‍ ഈ ​​​​​ശു​​​​​ശ്രൂ​​​​​ഷ​​​​​യ്ക്കാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത​​​​​ത് ത​​​​​ല​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​താ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യ മാ​​​​​ര്‍ ജോ​​​​​സ​​​​​ഫ് പാം​​​​​പ്ലാ​​​​​നി പി​​​​​താ​​​​​വി​​​​​നെ​​​​​യാ​​​​​ണ്. ത​​​​​ല​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ മെ​​​​​ത്രാ​​​​​പ്പോ​​​​​ലീ​​​​​ത്താ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലു​​​​​ള്ള അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ള്‍ തു​​​​​ട​​​​​രു​​​​​ന്ന​​​​​താ​​​​​യി​​​​​രി​​​​​ക്കും. എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ള്‍ സ​​​​​ഭാ​​​​​ത്മ​​​​​ക​​​​​മാ​​​​​യി പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​നാ​​​​​കു​​​​​മെ​​​​​ന്ന പ്ര​​​​​ത്യാ​​​​​ശ സി​​​​​ന​​​​​ഡി​​​​​നു​​​​​ണ്ട്.

സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ര്‍ സ​​​​​ഭ​​​​​യു​​​​​ടെ സി​​​​​ന​​​​​ഡ് തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​തും ശ്ലൈ​​​​​ഹി​​​​​ക സിം​​​​​ഹാ​​​​​സ​​​​​നം അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച​​​​​തും ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കാ​​​​​ന്‍ ഫ്രാ​​​​​ന്‍​സി​​​​​സ് മാ​​​​​ര്‍​പാ​​​​​പ്പ ര​​​​​ണ്ടു ത​​​​​വ​​​​​ണ ക​​​​​ത്തു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും ഒ​​​​​രു ത​​​​​വ​​​​​ണ വീ​​​​​ഡി​​​​​യോ​​​​​സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യും നേ​​​​​രി​​​​​ട്ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട​​​​​തു​​​​​മാ​​​​​യ ഏ​​​​​കീ​​​​​കൃ​​​​​ത വി​​​​​ശു​​​​​ദ്ധ കു​​​​​ര്‍​ബാ​​​​​ന​​​​​യ​​​​​ര്‍​പ്പ​​​​​ണ​​​​​രീ​​​​​തി സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ര്‍​സ​​​​​ഭ മു​​​​​ഴു​​​​​വ​​​​​നി​​​​​ലും ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​നു യാ​​​​​തൊ​​​​​രു മാ​​​​​റ്റ​​​​​വു​​​​​മി​​​​​ല്ല. പ​​​​​രി​​​​​ശു​​​​​ദ്ധ പി​​​​​താ​​​​​വ് അ​​​​​ന്തി​​​​​മ​​​​​തീ​​​​​രു​​​​​മാ​​​​​നം അ​​​​​റി​​​​​യി​​​​​ച്ചു​​​​​ക​​​​​ഴി​​​​​ഞ്ഞ ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ല്‍ യാ​​​​​തൊ​​​​​രു​​​​​വി​​​​​ധ പു​​​​​ന​​​​​രാ​​​​​ലോ​​​​​ച​​​​​ന​​​​​യും സാ​​​​​ധ്യ​​​​​മ​​​​​ല്ല എ​​​​​ന്ന സ​​​​​ത്യം എ​​​​​ല്ലാ ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളും വി​​​​​വേ​​​​​ക​​​​​പൂ​​​​​ര്‍​വം മ​​​​​ന​​​​​സി​​​​​ലാ​​​​​ക്ക​​​​​ണം.


2024 ജൂ​​​​​ലൈ ഒ​​​​​ന്നി​​​​​നു ന​​​​​ൽ​​​​​കി​​​​​യ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണ​​​​​ക്കു​​​​​റി​​​​​പ്പി​​​​​നെ (Ref. No. 6/2024) സ്ഥി​​​​​ര​​​​​മാ​​​​​യ ഒ​​​​​രു ഒ​​​​​ത്തു​​​​​തീ​​​​​ര്‍​പ്പാ​​​​​യി ആ​​​​​രും വ്യാ​​​​​ഖ്യാ​​​​​നി​​​​​ക്ക​​​​​രു​​​​​ത്. എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യി​​​​​ല്‍ ഞാ​​​​​യ​​​​​റാ​​​​​ഴ്ച​​​​​ക​​​​​ളി​​​​​ലെ പ​​​​​തി​​​​​വു കു​​​​​ര്‍​ബാ​​​​​ന​​​​​ക​​​​​ളി​​​​​ല്‍ ഒ​​​​​ന്നെ​​​​​ങ്കി​​​​​ലും ഏ​​​​​കീ​​​​​കൃ​​​​​ത​​​​​രൂ​​​​​പ​​​​​ത്തി​​​​​ല്‍ ചൊ​​​​​ല്ലു​​​​​ന്ന​​​​​വ​​​​​ര്‍​ക്കെ​​​​​തി​​​​​രേ ജൂ​​​​​ണ്‍ ഒ​​​​​ന്പ​​​​​തി​​​​​നു ന​​​​​ൽ​​​​​കി​​​​​യ സ​​​​​ര്‍​ക്കു​​​​​ല​​​​​റി​​​​​ല്‍ (Ref. No. 4/2024) അ​​​​​റി​​​​​യി​​​​​ച്ച പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള ശി​​​​​ക്ഷാ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത​​​​​ല്ല എ​​​​​ന്ന അ​​​​​ര്‍​ഥ​​​​​ത്തി​​​​​ലാ​​​​​ണ് പ്ര​​​​​സ്തു​​​​​ത വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം ന​​​​​ല്‍​കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഏ​​​​​കീ​​​​​കൃ​​​​​ത രീ​​​​​തി​​​​​യി​​​​​ലു​​​​​ള്ള വി​​​​​ശു​​​​​ദ്ധ കു​​​​​ര്‍​ബാ​​​​​ന​​​​​യ​​​​​ര്‍​പ്പ​​​​​ണ​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള ആ​​​​​ദ്യ ചു​​​​​വ​​​​​ടു​​​​​വ​​​​​യ്പാ​​​​​യാ​​​​​ണ് ഇ​​​​​തി​​​​​നെ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കേ​​​​​ണ്ട​​​​​ത്.

കൃ​​​​​പ ല​​​​​ഭി​​​​​ച്ച കാ​​​​​ല​​​​​ഘ​​​​​ട്ടം

സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ര്‍ സ​​​​​ഭ​​​​​യെ സം​​​​​ബ​​​​​ന്ധി​​​​​ച്ചി​​​​​ട​​​​​ത്തോ​​​​​ളം പ്ര​​​​​ത്യാ​​​​​ശ പ​​​​​ക​​​​​രു​​​​​ന്ന കൃ​​​​​പ​​​​​യു​​​​​ടെ അ​​​​​നു​​​​​ഭ​​​​​വം ല​​​​​ഭി​​​​​ച്ച കാ​​​​​ല​​​​​ഘ​​​​​ട്ടം കൂ​​​​​ടി​​​​​യാ​​​​​ണി​​​​​ത്. ന​​​​​മ്മു​​​​​ടെ സ​​​​​ഭാം​​​​​ഗ​​​​​മാ​​​​​യ മാ​​​​​ർ ജോ​​​​​ര്‍​ജ് കൂ​​​​​വ​​​​​ക്കാ​​​​​ട്ട് ഒ​​​​​രു വൈ​​​​​ദി​​​​​ക​​​​​നാ​​​​​യി​​​​​രി​​​​​ക്കെ​​​​​ത്ത​​​​​ന്നെ സാ​​​​​ര്‍​വ​​​​​ത്രി​​​​​ക സ​​​​​ഭ​​​​​യി​​​​​ലെ ക​​​​​ര്‍​ദി​​​​​നാ​​​​​ളാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത് ന​​​​​മ്മു​​​​​ടെ സ​​​​​ഭ​​​​​യ്ക്ക് ഏ​​​​​റെ അ​​​​​ഭി​​​​​മാ​​​​​ന​​​​​ക​​​​​ര​​​​​മാ​​​​​ണ്.

അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​വി​​​​​ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ള്‍​ക്കു സ​​​​​ഭ​​​​​യു​​​​​ടെ പേ​​​​​രി​​​​​ല്‍ പ്രാ​​​​​ര്‍​ഥ​​​​​നാ​​​​​ശം​​​​​സ​​​​​ക​​​​​ള്‍ നേ​​​​​രു​​​​​ന്നു. ഗ​​​​​ള്‍​ഫ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ പ്ര​​​​​വാ​​​​​സി​​​​​ക​​​​​ളാ​​​​​യ സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ര്‍ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ അ​​​​​ജ​​​​​പാ​​​​​ല​​​​​ന​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍​ക്കാ​​​​​യ് ന​​​​​മ്മു​​​​​ടെ സ​​​​​ഭ​​​​​യു​​​​​ടേ​​​​​താ​​​​​യ ത​​​​​ന​​​​​തു​​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ള്‍ രൂ​​​​​പ​​​​​പ്പെ​​​​​ട​​​​​ണ​​​​​മെ​​​​​ന്ന​​​​​തു ദീ​​​​​ര്‍​ഘ​​​​​കാ​​​​​ല​​​​​മാ​​​​​യു​​​​​ള്ള ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ല്‍ ന​​​​​മ്മു​​​​​ടെ സ​​​​​ഭ​​​​​യ്ക്ക് അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യി പ​​​​​രി​​​​​ശു​​​​​ദ്ധ പി​​​​​താ​​​​​വ് ഫ്രാ​​​​​ന്‍​സി​​​​​സ് മാ​​​​​ര്‍​പാ​​​​​പ്പ എ​​​​​ടു​​​​​ത്ത നി​​​​​ല​​​​​പാ​​​​​ടു സ​​​​​ഭാം​​​​​ഗ​​​​​ങ്ങ​​​​​ള്‍​ക്കു മു​​​​​ഴു​​​​​വ​​​​​ന്‍ പ്ര​​​​​ത്യാ​​​​​ശ പ​​​​​ക​​​​​രു​​​​​ന്ന​​​​​താ​​​​​ണ്.

നാ​​​​​ടി​​​​​ന്‍റെ മു​​​​​ഴു​​​​​വ​​​​​ന്‍ ദുഃ​​​​​ഖ​​​​​മാ​​​​​യി മാ​​​​​റി​​​​​യ വ​​​​​യ​​​​​നാ​​​​​ട്, വി​​​​​ല​​​​​ങ്ങാ​​​​​ട് പ്ര​​​​​കൃ​​​​​തി​​​​​ദു​​​​​ര​​​​​ന്ത​​​​​ങ്ങ​​​​​ളി​​​​​ല്‍ ത​​​​​ക​​​​​ര്‍​ന്നു​​​​​പോ​​​​​യ ജീ​​​​​വി​​​​​ത​​​​​ങ്ങ​​​​​ളെ പു​​​​​ന​​​​​രു​​​​​ദ്ധ​​​​​രി​​​​​ക്കാ​​​​​ന്‍ ഒ​​​​​രു​​​​​മ​​​​​ന​​​​​സോ​​​​​ടെ അ​​​​​ണി​​​​​നി​​​​​ര​​​​​ക്കാ​​​​​ന്‍ ക​​​​​ഴി​​​​​ഞ്ഞു​​​​​വെ​​​​​ന്ന​​​​​തു ന​​​​​മ്മു​​​​​ടെ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ന​​​​​ന്മ​​​​​യി​​​​​ലു​​​​​ള്ള പ്ര​​​​​ത്യാ​​​​​ശ വ​​​​​ര്‍​ധി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ്. ഈ ​​​​​വ​​​​​ര്‍​ഷം ന​​​​​മു​​​​​ക്കു 287 ന​​​​​വ​​​​​വൈ​​​​​ദി​​​​​ക​​​​​രെ​​​​​യും 404 ന​​​​​വ​​​​​സ​​​​​ന്യ​​​​​സ്ത​​​​​രെ​​​​​യും ല​​​​​ഭി​​​​​ച്ച​​​​​തി​​​​​നും ദൈ​​​​​വ​​​​​ത്തി​​​​​നു ന​​​​​മു​​​​​ക്കു ന​​​​​ന്ദി​​​​​പ​​​​​റ​​​​​യാം.

ക​​​​​ര്‍​ഷ​​​​​ക​​​​​രു​​​​​ടെ ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ള്‍ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട​​​​​ണം

കാ​​​​​ര്‍​ഷി​​​​​ക​​​​​വൃ​​​​​ത്തി​​​​​യെ ആ​​​​​ശ്ര​​​​​യി​​​​​ച്ചു ജീ​​​​​വി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ​​​​​യും വ​​​​​നാ​​​​​തി​​​​​ര്‍​ത്തി​​​​​യി​​​​​ല്‍ ജീ​​​​​വി​​​​​ക്കു​​​​​ന്ന സാ​​​​​ധാ​​​​​ര​​​​​ണ മ​​​​​നു​​​​​ഷ്യ​​​​​രു​​​​​ടെ​​​​​യും ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ളും വേ​​​​​ദ​​​​​ന​​​​​ക​​​​​ളും ശ്ര​​​​​ദ്ധാ​​​​​പൂ​​​​​ര്‍​വം സി​​​​​ന​​​​​ഡ് വി​​​​​ല​​​​​യി​​​​​രു​​​​​ത്തി. നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ല്‍ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​യി പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന കേ​​​​​ര​​​​​ള വ​​​​​നം നി​​​​​യ​​​​​മ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി ബി​​​​​ല്ലി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു ക​​​​​ര്‍​ഷ​​​​​ക​​​​​ര്‍​ക്ക് ഗൗ​​​​​ര​​​​​വ​​​ത​​​ര​​​​​മാ​​​​​യ ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ളു​​​​​ണ്ട്.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ വ​​​​​ന​​​​​വി​​​​​സ്തൃ​​​​​തി വ​​​​​ര്‍​ധി​​​​​ച്ചു​​​​​വ​​​​​രു​​​​​മ്പോ​​​​​ഴും വ​​​​​ന​​​​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ള്‍ കൂ​​​​​ടു​​​​​ത​​​​​ല്‍ ക​​​​​ര്‍​ക്ക​​​​​ശ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തു വ​​​​​ന​​​​​പാ​​​​​ല​​​​​ക​​​​​രു​​​​​ടെ അ​​​​​ധി​​​​​കാ​​​​​ര​​​​​ദു​​​​​ര്‍​വി​​​​​നി​​​​​യോ​​​​​ഗ​​​​​ത്തി​​​​​നും പൊ​​​​​തു​​​​​ജ​​​​​ന​​​​​ത്തി​​​​​ന്‍റെ അ​​​​​വ​​​​​കാ​​​​​ശ​​​​​ലം​​​​​ഘ​​​​​ന​​​​​ത്തി​​​​​നും ഇ​​​​​ട​​​​​യാ​​​​​ക്കു​​​​​മെ​​​​​ന്ന​​​​​തി​​​​​നാ​​​​​ല്‍ പ്ര​​​​​സ്തു​​​​​ത ബി​​​​​ല്‍ പു​​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് സി​​​​​ന​​​​​ഡ് സ​​​​​ര്‍​ക്കാ​​​​​രി​​​​​നോ​​​​​ട് അ​​​​​ഭ്യ​​​​​ര്‍​ഥി​​​​​ക്കു​​​​​ന്നു.

സി​​​​​ന​​​​​ഡാ​​​​​ത്മ​​​​​ക സ​​​​​ഭ

സ​​​​​ഭ​​​​​യു​​​​​ടെ കൂ​​​​​ട്ടാ​​​​​യ്മ​​​​​യെ ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നും കാ​​​​​രു​​​​​ണ്യ​​​​​ത്തി​​​​​ന്‍റെ മു​​​​​ഖ​​​​​ത്തെ കൂ​​​​​ടു​​​​​ത​​​​​ല്‍ പ്ര​​​​​കാ​​​​​ശി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​മാ​​​​​യി പ​​​​​രി​​​​​ശു​​​​​ദ്ധ പി​​​​​താ​​​​​വ് റോ​​​​​മി​​​​​ല്‍ വി​​​​​ളി​​​​​ച്ചു​​​​​കൂ​​​​​ട്ടി​​​​​യ സി​​​​​ന​​​​​ഡാ​​​​​ത്മ​​​​​ക​​​​​ത​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള ആ​​​​​ഗോ​​​​​ള​​​​​സി​​​​​ന​​​​​ഡി​​​​​ന്‍റെ സ​​​​​മാ​​​​​പ​​​​​ന പ്ര​​​​​ബോ​​​​​ധ​​​​​ന​​​​​രേ​​​​​ഖ​​​​​യു​​​​​ടെ വെ​​​​​ളി​​​​​ച്ച​​​​​ത്തി​​​​​ല്‍ ന​​​​​മ്മു​​​​​ടെ സ​​​​​ഭ​​​​​യു​​​​​ടെ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ശൈ​​​​​ലി​​​​​യി​​​​​ലും ഘ​​​​​ട​​​​​ന​​​​​യി​​​​​ലും വ​​​​​രു​​​​​ത്തേ​​​​​ണ്ട മാ​​​​​റ്റ​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു സി​​​​​ന​​​​​ഡ് ച​​​​​ര്‍​ച്ച ചെ​​​​​യ്യു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി. ഇ​​​​​തി​​​​​നു സ​​​​​ഹാ​​​​​യ​​​​​ക​​​​​മാ​​​​​യ ക​​​​​ര്‍​മ​​​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍ പ്ര​​​​​സ്തു​​​​​ത പ്ര​​​​​ബോ​​​​​ധ​​​​​ന​​​​​രേ​​​​​ഖ​​​​​യു​​​​​ടെ വെ​​​​​ളി​​​​​ച്ച​​​​​ത്തി​​​​​ല്‍ കൂ​​​​​ടി​​​​​യാ​​​​​ലോ​​​​​ച​​​​​ന​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ രൂ​​​​​പ​​​​​ത-​​​​​ഇ​​​​​ട​​​​​വ​​​​​ക ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ല്‍ ആ​​​​​വി​​​​​ഷ്‌​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​ണ്.

ന​​​​​മ്മു​​​​​ടെ സ​​​​​മു​​​​​ദാ​​​​​യം നേ​​​​​രി​​​​​ടു​​​​​ന്ന വി​​​​​വി​​​​​ധ​​​​​ങ്ങ​​​​​ളാ​​​​​യ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ളെ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​നും പ​​​​​രി​​​​​ഹാ​​​​​രം ക​​​​​ണ്ടെ​​​​​ത്താ​​​​​നു​​​​​മാ​​​​​യി 2026 സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ര്‍ സ​​​​​ഭ സ​​​​​മു​​​​​ദാ​​​​​യ​​​​​ശ​​​​​ക്തീ​​​​​ക​​​​​ര​​​​​ണ​​​​​വ​​​​​ര്‍​ഷ​​​​​മാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കാ​​​​​ന്‍ സി​​​​​ന​​​​​ഡ് തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

പാ​​​​​ലാ​​​​​യി​​​​​ല്‍ സ​​​​​മാ​​​​​പി​​​​​ച്ച സ​​​​​ഭ​​​​​യു​​​​​ടെ അ​​​​​ഞ്ചാ​​​​​മ​​​​​ത് മേ​​​​​ജ​​​​​ര്‍ ആ​​​​​ര്‍​ക്കി​​​​​എ​​​​​പ്പി​​​​​സ്‌​​​​​കോ​​​​​പ്പ​​​​​ല്‍ അ​​​​​സം​​​​​ബ്ലി​​​​​യി​​​​​ല്‍ സ​​​​​മു​​​​​ദാ​​​​​യ​​​​​ശ​​​​​ക്തീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നു സ​​​​​ഹാ​​​​​യ​​​​​ക​​​​​മാ​​​​​യ ക​​​​​ര്‍​മ​​​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍ ആ​​​​​വി​​​​​ഷ്‌​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​തു ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കാ​​​​​ന്‍ ന​​​​​മ്മു​​​​​ടെ എ​​​​​ല്ലാ രൂ​​​​​പ​​​​​ത​​​​​ക​​​​​ളും ശ്ര​​​​​ദ്ധി​​​​​ക്കു​​​​​മ​​​​​ല്ലോ.