പി. ജയചന്ദ്രന് അന്ത്യാഞ്ജലി ; അർപ്പിക്കാനെത്തിയത് നിരവധി പ്രമുഖർ
Sunday, January 12, 2025 1:46 AM IST
ഗായകന് പി. ജയചന്ദ്രനു വിട നല്കി നിരവധി പ്രമുഖർ. മന്ത്രിമാരായ എം.ബി. രാജേഷ്, സജി ചെറിയാന്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, എംപിമാരായ ഹൈബി ഈഡന്, എം.കെ. രാഘവന്, കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ, ചലച്ചിത്ര അക്കാഡമി ചെയര്മാന് പ്രേംകുമാര്‍, ഗാനരചയിതാക്കളായ ശ്രീകുമാരന്‍ തമ്പി, ഐ.എസ്. കുണ്ടൂര്‍, ആര്.കെ. ദാമോദരന്‍, ബി.കെ. ഹരിനാരായണന്, ഗായകരായ വിജയ് യേശുദാസ്, ബിജു നാരായണന്, സുധീപ്കുമാര്‍, മിന്മിനി, ലതിക, രവിശങ്കര്‍, കെസ്റ്റര്‍, ഒ.യു. ബഷീര്‍, സംവിധായകന് സോഹന്‍ സീനുലാല്‍, നടന്മാരായ ശ്രീകാന്ത് മുരളി, വിനോദ് കെടാമംഗലം, മനോജ് പറവൂര്‍, മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസ്, കെ.എസ്. അരുണ്‍കുമാര്‍, ഡോ.കെ.എസ്. രാധാകൃഷ്ണന്, സംഗീത സംവിധായകന് ബിജിപാല്‍, കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദന്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. വിശ്വനാഥന്, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വം തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
അന്ത്യവിശ്രമം ആഗ്രഹം പോലെ
കുട്ടിക്കാലത്തെ ഓര്‍മകള്‍ പേറുന്ന പാലിയം തറവാട് പി. ജയചന്ദ്രന് ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു. ജയചന്ദ്രനിലെ പാട്ടുകാരനെ ഉണര്‍ത്തിയതും ഇതേ പാലിയം തന്നെ.
പാലിയത്ത് അവസാനം എത്തിയപ്പോഴാണ് ആ മണ്ണില്‍ത്തന്നെ ഉറങ്ങണമെന്ന ആഗ്രഹം ജയചന്ദ്രന് ബന്ധുക്കളെ അറിയിച്ചത്. ഇതോടെയാണ് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമെന്നോണം ബന്ധുക്കള്‍ ഇവിടെത്തന്നെ ചിതയൊരുക്കിയത്.
എണ്ണമറ്റ ഭാവഗാനങ്ങള്‍ ആസ്വാദകര്‍ക്കു കൈമാറി ഓര്‍മകളുടെ ചിറകിലേറി ജയചന്ദ്രന് മറയുമ്പോള്‍ പാലിയത്തും നിശബ്ദത ബാക്കി.