ട്രെയിനിൽ കടത്തിയ മയക്കുമരുന്ന് ഗുളികകൾ പിടിച്ചു
1467866
Sunday, November 10, 2024 2:54 AM IST
കോയമ്പത്തൂർ: രാജസ്ഥാനിൽ നിന്ന് ട്രെയിനിൽ കോയമ്പത്തൂരിലേക്ക് കൊണ്ടുവന്ന 7,800 മയക്കുമരുന്ന് ഗുളികകൾ പിടികൂടിയതായും മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
നഗരപരിധിയിലുള്ള പ്രദേശത്ത് മയക്കുമരുന്ന് പൂർണമായും നിയന്ത്രിക്കുന്നതിന് കോയമ്പത്തൂർ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സ്റ്റാലിൻ ശരവണകുമാറിന്റെ നേതൃത്വത്തിൽ രണ്ട് പ്രത്യേക സേനകൾ രൂപീകരിച്ച് നടപടി സ്വീകരിച്ചു വരികയാണ്. ഡെപ്യൂട്ടി കമ്മീഷണർ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ഫോഴ്സ് കോളജ് വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നത് നിരീക്ഷിക്കുന്നുണ്ട്.
കോയമ്പത്തൂരിലും പരിസര പ്രദേശങ്ങളിലും ലോട്ടറി പൂർണമായും ഒഴിവാക്കുന്നതിന് പ്രത്യേക സേന രൂപീകരിച്ച് നടപടി സ്വീകരിച്ചു വരികയാണ്. ലോട്ടറിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 45 ലക്ഷം രൂപ പിടികൂടുകയും 27 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.