കേരള കൾച്ചറൽ സെന്റർ കേരളപ്പിറവി ദിനാഘോഷം
1478718
Wednesday, November 13, 2024 5:45 AM IST
കോയന്പത്തൂർ: മാതൃഭാഷ ഒരു ആശയവിനിമയോപാധി മാത്രമല്ല അത് സമൂഹത്തെ കൂട്ടിയിണക്കുന്നതും സംസ്കാരത്തെ മറ്റുള്ളവരിലേക്കെത്തിക്കുന്നതുമാണെന്ന് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ.ബി. അനിരുദ്ധൻ അഭിപ്രായപ്പെട്ടു.
കേരള കൾച്ചറൽ സെന്റർ സംഘടിപ്പിച്ച കേരളപ്പിറവിദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശ്രേഷ്ഠപദവി ലഭിച്ച മലയാളം നമ്മുടെ സംസ്കാരത്തിന്റെ പ്രതീകമാണ്. മലയാളം സംസാരിക്കുന്നത് തെറ്റാണെന്നും മോശമാണെന്നും കരുതുന്ന ഒരു തലമുറകൂടി നമുക്കിടയിലുണ്ടെന്നത് ചിന്തിപ്പിക്കേണ്ട വസ്തുതയാണെന്നും ഡോ. അതിരുദ്ധൻ പറഞ്ഞു.
കെസിസി പ്രസിഡന്റ് വിൻസന്റ് ലൂയിസ് അധ്യക്ഷത വഹിച്ചു. ജോട്ടി കുരിയൻ, കെ. രാമകൃഷ്ണൻ, വി.ടി. വിശാഖൻ, പി. വിജയൻ. എൻ. മോഹൻകുമാർ, രവികുമാർ ആറ്റൂർ, പി.പി. രാമദാസ്, പി.എസ്. പാർത്ഥൻ, പി. ബാലൻ എന്നിവർ പ്രസംഗിച്ചു.
സ്റ്റാൻലി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുധാപ്രസാദ്, ഡോ. ഭാഗ്യവതി, സുരേഷ് ബാലൻ എന്നിവർ കവിതകളവതരിപ്പിച്ചു.