മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യവുമായി ജ്വാല തെളിയിച്ച് കേരള കോൺഗ്രസ്- എം
1478721
Wednesday, November 13, 2024 5:45 AM IST
വടക്കഞ്ചേരി: റവന്യു അവകാശങ്ങൾ നിഷേധിക്കപ്പെട്ട് കുടിയിറക്കു ഭീഷണിയിൽ കഴിയുന്ന മുനമ്പം പ്രദേശവാസികൾക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ്- എം തരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരിടൗണിൽ ഐക്യദാർഢ്യ ജ്വാല തെളിയിച്ചു.മന്ദം ജംഗ്ഷനിൽ നടന്ന പരിപാടി കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി തോമസ് ജോൺ കാരുവള്ളി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണി നടയത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ജോസഫ് മറ്റത്തിൽ, ജില്ലാ സെക്രട്ടറി ബിജു പുലിക്കുന്നേൽ, നിയോജക മണ്ഡലം സെക്രട്ടറി ജോൺ മണക്കളം, മണ്ഡലം പ്രസിഡന്റുമാരായ ജെയിംസ് പടമാടൻ, സുനിൽദാസ് , ജോയ് കുന്നത്തേടത്ത്, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ടിബി ജംഗ്ഷനിൽനിന്നും ഐക്യദാർഢ്യതിരി തെളിയിച്ച് പ്രകടനമായാണു പ്രവർത്തകർ എത്തിയത്.