നെ​ന്മാ​റ: ക​രി​മ്പാ​റ ത​ളി​പ്പാ​ട​ത്ത് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ കാ​ട്ടാ​ന​യി​റ​ങ്ങി. റോ​ഡ​രി​കി​ലെ വാ​ഴ​ക​ളും സ​മീ​പ​ത്തെ ക​ള്ളു​ഷാ​പ്പി​നോ​ടു​ചേ​ർ​ന്ന വാ​ഴ​ക​ളും തി​ന്നു​ന​ശി​പ്പി​ച്ചു. ത​ളി​പ്പാ​ട​ത്ത് കാ​ട്ടാ​ന ഇ​റ​ങ്ങി​യ​തോ​ടെ ക​രി​മ്പാ​റ ത​ളി​പ്പാ​ടം ചാ​ത്ത​മം​ഗ​ലം മേ​ഖ​ല​യി​ലെ പ്ര​ഭാ​ത സ​വാ​രി​ക്കാ​രാ​ണ് ഭീ​തി​യി​ലാ​യ​ത്. റോ​ഡ​രി​കി​ലെ വാ​ഴ തി​ന്നു​ന്ന​തി​നു അ​ന്പ​തു​മീ​റ്റ​ർ അ​പ്പു​റ​ത്ത് നി​ര​വ​ധി വീ​ടു​ക​ളു​ള്ള സ്ഥ​ല​മാ​ണ്. അ​തി​രാ​വി​ലെ ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ​വ​രും വാ​ഹ​ന യാ​ത്ര​ക്കാ​രു​മാ​ണു മോ​ഴ​യാ​ന​യെ നെ​ന്മാ​റ ക​രി​മ്പാ​റ റോ​ഡ​രി​കി​ൽ ക​ണ്ട​ത്. വാ​ഹ​ന യാ​ത്ര​ക്കാ​ര​നാ​യ സി​ദ്ദീ​ഖ് റോ​ഡ​രി​കി​ൽ ആ​ന​യെ ക​ണ്ട​തോ​ടെ പ്ര​ഭാ​ത സ​ഞ്ചാ​രി​ക​ളെ​യും വാ​ഹ​ന യാ​ത്ര​ക്കാ​രെ​യും ആ​ന​യു​ടെ മു​ന്നി​ൽ പെ​ടാ​തെ മു​ന്ന​റി​യി​പ്പു​ന​ൽ​കി.

വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് 5.30ന് ​വ​നം​വാ​ച്ച​ർ​മാ​ർ സ്ഥ​ല​ത്തെ​ത്തി പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ന​യെ തു​ര​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ന സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ലേ​ക്കു ക​യ​റാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. മാ​ട്ടാ​യി, പോ​ത്തു​ണ്ടി ദി​ശ​യി​ലെ ക​നാ​ൽ ബ​ണ്ട് റോ​ഡി​ലൂ​ടെ ഓ​ടി​യെ​ങ്കി​ലും അ​ല്പ ദൂ​ര​ത്തി​നു ശേ​ഷം ആ​ന വാ​ച്ച​ർ​മാ​ർ​ക്കു​നേ​രെ തി​രി​ഞ്ഞ് ത​ളി​പ്പാ​ടം ക​ള്ളു​ഷാ​പ്പി​നു മു​ന്നി​ലേ​ക്ക് തി​രി​കെ വ​ന്നു.

നേ​രം വെ​ളു​ത്തി​ട്ടും ആ​ന കാ​ടുക​യ​റാ​തെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ത​ന്നെ നി​ന്ന​തോ​ടെ നി​ര​വ​ധി പേ​ർ റോ​ഡി​ൽ ത​ടി​ച്ചു​കൂ​ടി. രാ​വി​ലെ ഏ​ഴി​നു വീ​ണ്ടും റോ​ഡ​രി​കി​ലെ​ത്തി​യ ആ​ന​യെ വ​നം ജീ​വ​ന​ക്കാ​രെ​ത്തി​യാ​ണ് റ​ബ​ർ​ബു​ള്ള​റ്റും പ​ട​ക്ക​വും ഉ​പ​യോ​ഗി​ച്ച് പൂ​ങ്ങോ​ട് മ​ല​മു​ക​ളി​ലേ​ക്കു പ​ത്തു​മ​ണി​യോ​ടെ ക​യ​റ്റി​വി​ട്ട​ത്.