ജീവനക്കാർ പണിമുടക്കിലേക്കെന്ന് എൻജിഒ അസോസിയേഷൻ
1478378
Tuesday, November 12, 2024 5:27 AM IST
ചിറ്റൂർ: സംസ്ഥാനത്തെ സിവിൽ സർവീസ് ജീവനക്കാർ സർക്കാരിന്റെ ശമ്പളക്കൊള്ളയ്ക്കെതിരെ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് എൻജിഒ അസോസിയേഷൻ. ചിറ്റൂർ മിനിസിവിൽസ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ എട്ടര വർഷത്തെ ഭരണം കൊണ്ട് തകർന്ന സിവിൽ സർവീസിനെ സംരക്ഷിക്കാൻ ഇനി പണിമുടക്കല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ല. യോജിച്ച പ്രക്ഷോഭങ്ങൾക്ക് ഭരണകക്ഷി ഉൾപ്പെടെയുള്ള സംഘടനകൾ മുന്നോട്ടുവരണമെന്നും സംഘടനാ ഭേദമെന്യെ സർക്കാർ ജീവനക്കാർ ഒന്നടങ്കം കേരള എൻജിഒ അസോസിയേഷൻ നേതൃത്വം കൊടുക്കുന്ന പണിമുടക്കിൽ അണിചേരുമെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.
ബ്രാഞ്ച് പ്രസിഡന്റ് സി. രമേശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം വി. സതീഷ്, ജില്ലാ വൈസ് പ്രസിഡന്റ് ആർ. ജലജ, കെ. ഉണ്ണികൃഷ്ണൻ, വി. സതീഷ് കുമാർ, ജെൻസൺ, ശരത്, രവീന്ദ്രൻ, ശിവദാസ് എന്നിവർ പ്രസംഗിച്ചു.