യുവാവ് മരിച്ച നിലയിൽ
1478855
Wednesday, November 13, 2024 11:16 PM IST
മുതുവറ: അടാട്ട് വഴിയിൽ ആക്രിക്കട നടത്തിയിരുന്നയാൾ മരിച്ച നിലയിൽ. ചെന്നൈ വില്ലിപ്പുറം സ്വദേശി മണികണ്ഠനാണ് (40) മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചതായി കരുതുന്നു.
ഇന്നലെ രാവിലെ ഏഴോടെ മറ്റ് ജീവനക്കാരെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യയും മക്കളും കഴിഞ്ഞ ആഴ്ചയിലാണ് ഇവിടെ നിന്ന് നാട്ടിലേക്ക് പോയത്. സ്റ്റേറ്റ് മർച്ചന്റ് അസോസിയേഷൻ (ആക്രിക്കട സംഘടന ) സംഘടനയുടെ നേതൃത്വത്തിൽ മൃതദേഹം സ്വദേശ ത്തേക്ക് കൊണ്ടുപോകും.