പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള​ള വോ​ട്ടെ​ടു​പ്പ് ഇ​ന്ത്യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഈ​മാ​സം 20 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര്‍​ദി​ഷ്ട പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍​ക്കു 18, 19 തി​യ​തി​ക​ളി​ലും വോ​ട്ടെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ സ്വീ​ക​ര​ണ​വി​ത​ര​ണ കേ​ന്ദ്ര​മാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ഗ​വ. വി​ക്ടോ​റി​യ കോ​ള​ജി​നു 19ന് ​മാ​ത്ര​മാ​യും അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു.

20ന് ​പാ​ല​ക്കാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ലം ഉ​ള്‍​പ്പെ​ടു​ന്ന പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ, പി​രാ​യി​രി, മാ​ത്തൂ​ര്‍, ക​ണ്ണാ​ടി ഗ്രാ​മപ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ള്‍, സ്വ​കാ​ര്യ​വ്യാ​പാ​ര - വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കു വേ​ത​ന​ത്തോ​ടു കൂ​ടി​യ പൊ​തു​അ​വ​ധി അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.