മലയാളഭാഷാവാരാചരണം നടത്തി
1478896
Thursday, November 14, 2024 4:25 AM IST
നെല്ലിയാമ്പതി: മലയാളഭാഷ വാരാചരണത്തിന്റെ ഭാഗമായി നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാർക്ക് വേണ്ടി മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടി നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ജെ. ആരോഗ്യം ജോയ്സൺ അധ്യക്ഷത വഹിച്ചു. മലയാളഭാഷയുടെ മഹത്വത്തെ കുറിച്ച് സീനിയർ ക്ലാർക്ക് എം. ഗിരീഷ് മുഖ്യ പ്രഭാഷണം നടത്തി.
തുടർന്ന് ആശുപത്രി ജീവനക്കാർ, പൊതുജനാരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവരെ പങ്കെടുപ്പിച്ച് മലയാള പ്രശ്നോത്തരി മത്സരവും, പ്രസംഗമത്സരവും കവിതാ പാരായണവും നടത്തി. വിജയികൾക്ക് മെഡിക്കൽ ഓഫീസർ സമ്മാനങ്ങൾ നൽകി. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ബി. അഫ്സൽ, പബ്ലിക് ഹെൽത്ത് നേഴ്സ് സഹീദ തുടങ്ങിയവർ പ്രസംഗിച്ചു. ജീവനക്കാർ മലയാളഭാഷ വാരാചരണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.