റോഡിലെ കുഴികൾ അടച്ചു
1467865
Sunday, November 10, 2024 2:54 AM IST
പാലക്കാട്: വിക്ടോറിയ കോളജിനരികിലെ റോഡിൽ കുണ്ടും കുഴിയും നിറഞ്ഞു അപകടം പതിവാക്കുകയും മഴ വെള്ളം നിറഞ്ഞ് കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നതായും പരാതി ഉയർന്നതായി ദീപിക റിപ്പോർട്ട് ചെയ്തിരുന്നതിന്റെ അടിസ്ഥാനത്തിൽ അധികൃതർ നടപടിയെടുത്ത് കുഴികൾമൂടി ടാർചെയ്തു.
ഒലവക്കോട് ഭാഗത്തേക്കും മലമ്പുഴ നൂറടി റോഡിലേക്കും പോകുന്ന പ്രധാന റോഡാണ് ഇത്. കൂടാതെ ചിന്മയ കോളജ്, ഗുരുവായൂരപ്പൻ അമ്പലം, നീരാട്ടു ഗണപതി അമ്പലം, വിക്ടോറിയ കോളജ് എന്നിവടങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും കാൽ നടയാത്രക്കാരും ഈ വഴിയാണ് യാത്ര ചെയ്യുന്നത്.