ഷൊ​ർ​ണൂ​ർ: ര​ണ്ടാംവി​ള​യ്ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് കാ​ട്ടു​പ​ന്നി​ക​ൾ ഭീ​ഷ​ണി. ഞാ​റ്റ​ടി​ക​ൾ സം​ര​ക്ഷി​ക്കാ​ൻ പെ​ടാ​പാ​ട് പെ​ടു​ക​യാ​ണ് ക​ർ​ഷ​ക​ർ. ഞാ​ർ പാ​കി​യ ഇ​ടം സം​ര​ക്ഷി​ക്കാ​നാ​ണ് ക​ർ​ഷ​ക​ർ വ​ല​യു​ന്ന​ത്. ഞാ​റ്റ​ടി മു​ള​ച്ചു തു​ട​ങ്ങു​മ്പോ​ൾ ത​ന്നെ പ​ന്നി​ക​ൾ കൂ​ട്ട​മാ​യി എ​ത്തു​മെ​ന്നു​റ​പ്പാ​ണ്.

ഞാ​റ്റ​ടി​ക്കാ​യി വി​ത​ച്ച നെ​ല്ല് തി​ന്നും ചേ​റി​ൽ കി​ട​ന്ന് ഉ​രു​ണ്ടും ഞാ​റ്റ​ടി മു​ഴു​വ​ൻ ന​ശി​പ്പി​ക്കു​ക​യാ​ണ് പ​ന്നിക്കൂട്ട​ങ്ങ​ൾ. മു​ൻവ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ മൂ​ന്നും നാ​ലും ത​വ​ണ വി​ത്ത് വി​ത​ച്ചി​ട്ടും ഞാ​ർ ല​ഭി​ക്കാ​തെ മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നു ഞാ​ർ ശേ​ഖ​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു പ​ല ക​ർ​ഷ​ക​രും.

‌ കൂ​ട്ട​മാ​യി​ട്ടാ​ണ് പ​ന്നി​ക​ൾ നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ന്ന​ത്. പു​ല​ർ​ച്ചെവ​രെ ഇ​വ ഇ​വി​ടെ കി​ട​ന്ന് നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തും. ഞാ​റ്റ​ടി​ക​ൾ പ​ന്നി​ക​ളി​ൽ നി​ന്നു ര​ക്ഷി​ച്ച് ന​ടീ​ൽ ന​ട​ത്തി​യാ​ൽ ത​ന്നെ വി​ള​വെ​ടു​പ്പാ​കു​ന്ന സ​മ​യ​ത്ത് പ​ന്നി​ക​ൾ വീ​ണ്ടും പാ​ട​ങ്ങ​ളി​ലേ​ക്കെ​ത്തും. കൊ​യ്ത്തി​നു പാ​ക​മാ​യ നെ​ൽ​ച്ചെ​ടി​ക​ളി​ൽ നി​ന്ന് നെ​ല്ല് തി​ന്നും ചു​ഴ​റ്റി​യും ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. പ​ന്നി​ക​ളു​ടെ ശ​ല്യം മൂ​ലം കൃ​ഷി ന​ട​ത്തു​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ അ​ഭി​പ്രാ​യം.