അഗ​ളി:​ അ​നു​ദി​നം രൂ​ക്ഷ​മാ​യിവ​രു​ന്ന കു​ര​ങ്ങുശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ വ​നപാ​ല​ക​ർ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.​ ഏ​താ​നും ആ​ഴ്ച​ക​ളാ​യി ചി​റ്റൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ര​ങ്ങു​ക​ൾ വ​ൻ​നാ​ശന​ഷ്ട​മാ​ണ് വി​ത​യ്ക്കു​ന്ന​ത്. വീ​ട്ടു​മു​റ്റ​ത്തും പ​രി​സ​ര​ത്തി​ലു​മു​ള്ള മു​ഴു​വ​ൻ കാ​യ്ക​നി​ക​ളും കു​ര​ങ്ങ​ന്മാ​ർ കാ​ലി​യാ​ക്കി.

ക​പ്പ, പ​പ്പാ​യ, വാ​ഴ​ക്കു​ല, തെ​ങ്ങ്, ജാ​തി, കു​രു​മു​ള​കു​കൊ​ടി തു​ട​ങ്ങി ക​ണ്ണി​ൽക​ണ്ട മു​ഴു​വ​ൻ കൃ​ഷിഫ​ല​ങ്ങ​ളും കു​ര​ങ്ങു​ക​ൾ പി​ച്ചി​ച്ചീ​ന്തു​ക​യാ​ണ്. കൂ​ട്ട​മാ​യി എ​ത്തു​ന്ന കു​ര​ങ്ങ​ന്മാ​ർ​ തെ​ങ്ങു​ക​ളി​ൽ വെ​ള്ള​യ്ക്ക വ​രെ പൊ​ട്ടി​ച്ചി​ടു​ക​യാ​ണ്. ക​മു​ക്, ഇ​ഞ്ചി, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​ക​ൾ വ​ലി​ച്ചു​കീ​റി ന​ശി​പ്പി​ക്കു​ന്നു.

ഇ​തോ​ടൊ​പ്പം വീ​ടി​നു​ള്ളി​ലും കു​ര​ങ്ങു​ക​ൾ നാ​ശം വി​ത​യ്ക്കു​ന്നു.
ഭ​ക്ഷ​ണ​പ​ദാ​ർ​ഥങ്ങ​ളും അ​രി​യും പ​ച്ച​ക്ക​റി​ക​ളും അ​ടു​ക്ക​ള​ക​ളി​ൽ വ​ലി​ച്ചു​വാ​രി ഇ​ടു​ക​യും പ​തി​വാ​ക്കി.​വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യം വീ​ടി​ന്‍റെ പൂ​മു​ഖ​ത്താ​ണ് കു​ര​ങ്ങ​ൻകൂ​ട്ടം വാ​ഴു​ന്ന​ത്.

ചാ​യ​ക്ക​ട​ക​ളി​ലും പ​ല​ച​ര​ക്ക്ക​ട​ക​ളി​ലും വാ​ന​ര​ശ​ല്യം ക​ലു​ഷി​ത​മാ​ണ്.​ അ​ട്ട​പ്പാ​ടി അ​ണ​ക്കെ​ട്ടി​നു വേ​ണ്ടി സ​ർ​ക്കാ​ർ പൊ​ന്നി​ൻ​വി​ല​ക്കെ​ടു​ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​തെ കാ​ടു​പി​ടി​പ്പി​ച്ചി​ട്ടി​രി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ക്കു​ന്ന കു​ര​ങ്ങി​ൻകൂ​ട്ട​മാ​ണ് ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യിരിക്കു​ന്ന​ത്.​

വൃ​ദ്ധ​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യുംനേ​രെ ആ​ക്ര​മ സ്വ​ഭാ​വം കാ​ണി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.​ കാ​ട്ട​ാന​യും കാ​ട്ടു​പ​ന്നി​യും മ്ലാ​വും മ​ല​യ​ണ്ണാ​നും മ​ര​പ്പ​ട്ടി​യും മ​യി​ലും അ​ട​ക്ക​മു​ള്ള പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് പു​റ​മെ​യാ​ണ് കു​ര​ങ്ങു​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം.

വ​നം​വ​കു​പ്പി​നെ ഭ​യ​ന്ന് ഇ​വ​യെ ഓ​ടി​ച്ച​ക​റ്റാ​ൻ പോ​ലും ജ​ന​ങ്ങ​ൾ ഭ​യ​പ്പെ​ടു​ക​യാ​ണ്.​ ഈ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർത​ന്നെ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.