യുവക്ഷേത്ര കോളജിൽ കേക്ക് മിക്സിംഗ്
1467652
Saturday, November 9, 2024 5:30 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജിലെ ഹോട്ടൽ മാനേജ്മെന്റ് വിഭാഗം അസോസിയേഷൻ വാസിലോപിറ്റയും കേക്ക് മിക്സിംഗും വേൾഡ് അസോസിയേഷൻ ഓഫ് ഷെഫ്സ് സൊസൈറ്റി പ്രസിഡന്റും ദുബായ് ജുമീറ ഹോട്ടൽസ് ജനറൽ മാനേജരുമായ ആന്റി കൂത്ത് ബെർട്ട് ഓണ്ലൈനിൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ റവ.ഡോ. മാത്യുജോർജ് വാഴയിൽ കേക്ക് മിക്സിംഗ് ആശീർവദിച്ചു.
വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ, ഹോട്ടൽ മാനേജ്മെന്റ് വിഭാഗം മേധാവി സിബി മാത്യു എന്നിവർ ആശംസകളർപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി സ്വാഗതവും അസോസിയേഷൻ സെക്രട്ടറി ശ്രീജിത്ത് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കേക്ക് മിക്സിംഗിൽ വിവിധ വിഭാഗം മേധാവിമാർ, അധ്യാപകർ, വിദ്യാർഥികൾ പങ്കെടുത്തു.
യുവക്ഷേത്രയിൽ ഗ്രാജുവേഷൻ ഡേ
മുണ്ടൂർ: യുവക്ഷേത്ര കോളജിൽ സംഘടിപ്പിച്ച ബിരുദാനന്തര ബിരുദദിനം കോയന്പത്തൂർ ഭാരതിയാർ സർവകലാശാല സിൻഡിക്കേറ്റംഗം പ്രഫ.ഡോ.എസ്. രാജശേഖർ ഉദ്ഘാടനം ചെയ്തു. ബിരുദാനന്തര ബിരുദദിനം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും അഭിമാനം നല്കുന്നതാണെന്നും വിദ്യാർഥികൾ രക്ഷിതാക്കളോടും അധ്യാപകരോടും ബഹുമാനവും നന്ദിയും ഉള്ളവരാവണമെന്നും വിദ്യാഭ്യാസം ഒരു വ്യക്തിയെ ഉന്നതങ്ങളിലെത്തിക്കുമെന്നും പ്രഫ.ഡോ.എസ്. രാജശേഖർ അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പൽ അഡ്വ.ഡോ. ടോമി ആന്റണി അധ്യക്ഷനായിരുന്നു. ഡയറക്ടർ റവ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ ആശംസകളർപ്പിച്ചു. സൈക്കോളജി വിഭാഗം മേധാവി റവ.ഡോ. ജിമ്മി അക്കാട്ട് സ്വാഗതവും പിജി കൊമേഴ്സ് വിഭാഗം മേധാവി ഡോ.എം.എസ്. കീർത്തി നന്ദിയും പറഞ്ഞു. തുടർന്ന് നടത്തിയ ബിരുദദാന ചടങ്ങിൽ 45 പിജി വിദ്യാർഥികൾക്ക് പ്രഫ.ഡോ.എസ്. രാജശേഖർ സർട്ടിഫിക്കറ്റ് നല്കി. റാങ്ക് ജേതാക്കളായ വിദ്യാർഥികളെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു.