പാലക്കാട് നഗരമധ്യത്തിൽ നരികുത്തി മേൽപ്പാലത്തിലെ കുഴി അപകടഭീഷണി
1467645
Saturday, November 9, 2024 5:30 AM IST
പാലക്കാട്: നഗര ഹൃദയഭാഗത്തെ നരികുത്തി മേൽപ്പാലത്തിലെ കുഴി ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും അപകട കാരണമാകുന്നുവെന്നു പരാതി.
ഇത്തരം വാഹനങ്ങളുടെ മുൻചക്രം ഈ കുഴിയിൽ അകപ്പെട്ടാൽ നിയന്ത്രണം വിട്ട് മറിയുകയോ പാലത്തിന്റെ കൈവരികളിൽ ഇടിച്ചോ അപകടം സംഭവിക്കാറുണ്ടെന്നു പരിസരത്തെ കച്ചവടക്കാർ പറഞ്ഞു. താരേക്കാടു ഭാഗത്തുനിന്നും ടൗൺ റെയിൽവേ സ്റ്റേഷൻ, മുൻസിപ്പൽ ബസ് സ്റ്റാന്റ് ഭാഗത്തേക്കും മാർക്കറ്റ് റോഡ്, ടൗൺ ബസ് സ്റ്റാന്റ് , ശകുന്തള ജംഗ്ഷൻ ഭാഗത്തേക്കും ബസുകളടക്കം വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.
എത്രയുംവേഗം റോഡിലെ കുഴിയടച്ച് വാഹനാപകടം ഒഴിവാക്കണമെന്നു പരിസരവാസികളും ഡ്രൈവർമാരും ആവശ്യപ്പെട്ടു.