വ​ട​ക്ക​ഞ്ചേ​രി: റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വ​കു​പ്പ് അ​ധി​കാ​രി​ക​ൾ വാ​ള​യാ​ർ മു​ത​ൽ വാ​ണി​യം​പാ​റ വ​രെ​യു​ള്ള ഭാ​ഗ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി ര​ണ്ടാ​ഴ്ച പി​ന്നി​ടു​മ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന പാ​ത​യോ​ര​ത്തെ ഉ​യ​ർ​ന്ന പു​ല്ലും പാ​ഴ്ചെ​ടി​ക​ളും വെ​ട്ടി​നീ​ക്ക​ൽ​പോ​ലും ന​ട​ത്തി​യി​ട്ടി​ല്ല.

ഇ​ത്ത​രം മ​റ​വു​ക​ൾ ഉ​ട​ന​ടി നീ​ക്കു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​ർ അ​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്ത് ദേ​ശീ​യ​പാ​ത​യി​ലേ​ക്കു ക​യ​റു​ന്ന ബൈ​പാ​സ് റോ​ഡി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് ദൂ​ര​ക്കാ​ഴ്ച കി​ട്ടാ​ത്ത വി​ധ​മാ​ണ് പൊ​ന്ത​ക്കാ​ടു​പോ​ലെ പു​ല്ലു​വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. ചി​ല സ​മ​യ​ങ്ങ​ളി​ൽ ഇ​വി​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ളും നി​ർ​ത്തി​യി​ടും.

ഇ​തു ദേ​ശീ​യ​പാ​ത​യി​ലേ​ക്കു ക​യ​റു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ കാ​ഴ്ച മ​റ​ക്കു​ന്ന അ​പ​ക​ട​സ്ഥ​ല​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യു​ടെ മ​റ്റി​ട​ങ്ങ​ളി​ലു​മു​ണ്ട്.
ദേ​ശീ​യ​പാ​ത കൈ​യേ​റി​യു​ള്ള വാ​ഹ​ന പാ​ർ​ക്കിം​ഗും ക​ർ​ശ​ന​മാ​യി ത​ട​യു​മെ​ന്നു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും അ​തും പ​ഴ​യ​പ​ടി ത​ന്നെ​യാ​ണ്.

പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ​യു​ടെ ഇ​രു​ഭാ​ഗ​ത്തും അ​ര​കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ച​ര​ക്കു​ലോ​റി​ക​ൾ ദേ​ശീ​യപാ​ത​യി​ൽ നി​ർ​ത്തി​യി​ടു​ന്ന​ത്.

വാ​ള​യാ​ർ മു​ത​ൽ വാ​ണി​യം​പാ​റ വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ൽ മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് അ​താ​ത് പ​രി​ധി​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, നാ​ഷ​ണ​ൽ ഹൈ​വെ അ​ഥോ​റി​റ്റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യാ​ണ് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 22 ന് ​സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ന്ത​ലാം​പാ​ട​ത്ത് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച​തു​ൾ​പ്പെ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ഇ​ട​യ്ക്കി​ടെ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ കാ​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നൊ​പ്പം വേ​ണ്ട​താ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ കൂ​ടി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നകാ​ലം ആ​രം​ഭി​ക്കാ​നി​രി​ക്കെ തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കു​കൂ​ടി പ​രി​ഗ​ണി​ച്ച് പ്ര​ധാ​ന​പ്പെ​ട്ട അ​പ​ക​ട സ്പോ​ട്ടു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്ന​ത്.