മണ്ണാർക്കാട്: ഫു​ഡ് സേ​ഫ്റ്റി ആ​ന്‍ഡ് സ്റ്റാ​ന്‍ഡേ​ർ​ഡ് ഇ​ന്ത്യ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ഫോ​സ്ടാ​ഗ് ട്രെ​യി​നിം​ഗ് ക്യാ​ന്പ് ന​ട​ത്തി. ഭ​ക്ഷ​ണ വി​പ​ണ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് എ​ഫ്എ​സ്എ​സ്എഐ വ​കു​പ്പ് നി​ഷ്ക​ർ​ഷി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന ച​ട്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച് അ​റി​വ് ന​ൽ​കു​ക​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് നൽകുക​യും ചെ​യ്യു​ന്ന ര​ണ്ട് ട്രെ​യി​നിം​ഗ് ക്യാ​ന്പാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ക്യാ​ന്പി​ൽ 80ൽ​പ​രം പേർ പ​ങ്കെ​ടു​ത്തു. ട്രെ​യി​നിം​ഗ് ക്യാ​ന്പ് ഫു​ഡ് സേ​ഫ്റ്റി പാ​ല​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷ​ണ്‍​മു​ഖ​ൻ ഉ​ദ്​ഘാ​ട​നം ചെ​യ്തു.

കെഎ​ച്ച്ആ​ർഎ ​മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി. ​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫു​ഡ് സേ​ഫ്റ്റി മ​ണ്ണാ​ർ​ക്കാ​ട് സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ ഡോ. ​ബ​ർ​ഷാ​ന, കെഎ​ച്ച്ആ​ർഎ ​നേ​താ​ക്ക​ളാ​യ ഫി​റോ​സ് ബാ​ബു, ഫ​സ​ൽ റ​ഹ്മാ​ൻ, എ​ൻ.ആ​ർ. ചി​ൻ​മ​യാ​ന​ന്ദ​ൻ, ഇ.എ. നാ​സ​ർ, മി​ൻ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.