ഉത്പാദക-ഉപഭോക്തൃ സമ്മേളനം തുടങ്ങി
1467377
Friday, November 8, 2024 5:06 AM IST
കോയമ്പത്തൂർ: എംഎസ്എംഇ ബയേഴ്സ് ആൻഡ് സെല്ലേഴ്സ് മീറ്റിംഗ് കോയമ്പത്തൂർ കൊഡീസിയയിൽ വ്യവസായ വകുപ്പ് മന്ത്രി താമോ അൻപരശൻ ഉദ്ഘാടനം ചെയ്തു. ചെറുകിട-സൂക്ഷ്മ വ്യവസായങ്ങളാണ് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുടെ അടിത്തറയെന്നും മുഖ്യമന്ത്രിയുടെ പരിശ്രമം കൊണ്ടാണ് തമിഴ്നാട് വ്യവസായ മേഖലയിൽ മികവ് പുലർത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ തമിഴ്നാടിന്റ സംഭാവന 9.25 ശതമാനമാണെന്നും ഇലക്ട്രിക് വാഹനങ്ങൾ, മെട്രോ കെമിക്കൽസ് തുടങ്ങിയ വളർന്നുവരുന്ന മേഖലകളുടെ കയറ്റുമതി വർധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആറുമാസത്തിലൊരിക്കൽ ട്രിച്ചി, മധുര, തിരുനെൽവേലി തുടങ്ങിയ നഗരങ്ങളിൽ മീറ്റ് സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ജർമ്മനി, ജപ്പാൻ, യുഎസ്എ, മലേഷ്യ തുടങ്ങി 14 രാജ്യങ്ങളിൽ നിന്നുള്ള 28 ബയർമാരും തമിഴ്നാട്ടിൽ നിന്നുള്ള 250-ലധികം ചെറുകിട-സൂക്ഷ്മ സംരംഭകരും പങ്കെടുത്തു.