തകർന്ന അഞ്ചുമുറി -തച്ചനടി റോഡ് റീടാറിംഗ് നടത്തണം: വ്യാപാരിസമ്മേളനം
1467101
Thursday, November 7, 2024 1:57 AM IST
വടക്കഞ്ചേരി:പുതുക്കോട് വ്യാപാരി വ്യവസായി ഏകോപനസമിതി അഞ്ചുമുറി യൂണിറ്റിന്റെ വാർഷികവും സംഘടനാ തെരഞ്ഞെടുപ്പും യുണൈറ്റഡ് മർച്ചന്റ് ചേംബർ സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഗ്രീൻചാനൽ സുദേവൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി വി.എസ്. സജീഷ് റിപ്പോർട്ടും എം. മുഹമ്മദ് ഹനീഫ വരവ് ചെലവു കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സിംസൺ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ആർ. ചന്ദ്രൻ, ട്രഷറർ ഹുസൈൻകുട്ടി, പി.സി. അബ്ദുൾ കരീം, എം.എ. മൊയ്തീൻ, പി.സി. അബ്ദുള്ള, എ. സെയ്ദ്മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഗ്രീൻചാനൽ സുദേവൻ - പ്രസിഡന്റ്, പി.സി. അബ്ദുള്ള തച്ചനടി, പി.സി. അബ്ദുൾ കരീം - വൈസ് പ്രസിഡന്റുമാർ, വി.എസ്. സജീഷ് - സെക്രട്ടറി, വി. മധുസൂദനൻ, എം. ഷംസുദീൻ തച്ചനടി - ജോയിന്റ് സെക്രട്ടറിമാർ, എം. മുഹമ്മദ് ഹനീഫ - ട്രഷറർ, എം.എ. മൊയ്തീൻ -രക്ഷാധികാരി എന്നിവരെ തെരഞ്ഞെടുത്തു.
നാല് വർഷത്തോളമായി തകർന്നു കിടക്കുന്ന അഞ്ചുമുറി - തച്ചനടി റോഡ് ഉടൻ ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ ആരംഭിക്കാൻ സമ്മേളനം തീരുമാനിച്ചു.