ക​ട​യു​ടെ പൂ​ട്ട് പൊ​ ളി​ച്ച് മോ​ ഷ​ണം; പ്ര​തി പി​ടി​യി​ൽ
Friday, June 28, 2024 11:44 PM IST
പ​ര​വൂ​ർ : ഒ​ല്ലാ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യു​ടെ പൂ​ട്ട് പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ലാ​യി.

പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം ക​ടു​വാ പൊ​യ്ക വീ​ട്ടി​ൽ വി​ജ​യ കൃ​ഷ്ണ​ൻ (25) ആ​ണ് പ​ര​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദിവസം രാ​ത്രി ക​ട​യു​ടെ ഷ​ട്ട​റി​ന്‍റെ ലോ​ക്ക് ത​ക​ർ​ത്ത് ഉ​ള്ളി​ൽ ക​ട​ന്ന പ്ര​തി 12500 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളും മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 4500 രൂ​പ​യും മോ​ഷ്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​ട​യു​ട​മ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പ​ര​വൂ​ർ പോ​ലീ​സ് പ്ര​തി​യെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ​ര​വൂ​ർ ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സ​ജി​ലാ​ൽ എഎ​സ്ഐ ര​മേ​ശ​ൻ എ​സ് സി​പി ​ഒ റ​ലേ​ഷ് ബാ​ബു, സിപി​ഒ ജ​യേ​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.