റ​ബ​റി​ന്‍റെ താ​ങ്ങ് വി​ല 250 രൂ​പ​യാ​യി ഉ​യ​ർ​ത്ത​ണമെന്ന് ക​ർ​ഷ​ക കോ​ ൺ​ഗ്ര​സ്
Friday, June 28, 2024 11:44 PM IST
വി​ള​ക്കു​പാ​റ: റ​ബ​റി​ന്‍റെ താ​ങ്ങ് വി​ല 250 രൂ​പ​യാ​യി ഉ​യ​ർ​ത്ത​ണമെന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ആവശ്യപ്പെട്ടു. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 180 രൂ​പ താ​ങ്ങു​വി​ല ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ര്യാ​പ്ത​മാ​ണ്. സ്വാ​ഭാ​വി​ക റ​ബറി​ന് 205 രൂ​പ മാ​ർ​ക്ക​റ്റി​ൽ വി​ല​യു​ള്ള​പ്പോ​ൾ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം കൂ​ലി ചെ​ല​വ് ഇ​ന​ത്തി​ലും വ​ന്നി​ട്ടു​ണ്ട്.

സ​ബ്സി​ഡി ഇ​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക് ന​ൽ​കാ​നാ​യി ബ​ജ​റ്റി​ൽ മാ​റ്റി വ​ച്ചി​ട്ടു​ള്ള 500 കോ​ടി രൂ​പ​യി​ൽ വെ​റും 60 കോ​ടി രൂ​പ​യാ​ണ് കു​ടി​ശി​ക​യാ​യി​ട്ടു​ള്ള സ​ബ്സി​ഡി​യി​ൽ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ മാ​റ്റി വ​ച്ചി​ട്ടു​ള്ള​ത്. ഇ​ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​ശാ​വ​ഹ​മ​ല്ല. സ​ബ്സി​ഡി​യി​ന​ത്തി​ൽ ന​ൽ​കാ​നു​ള്ള കു​ടി​ശി​ക ​മു​ഴു​വ​ൻ തു​ക​യും ഉ​ട​ന​ടി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ള​ക്കു​പാ​റ ദാ​നി​യേ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.