യു​വാ​വി​നെ വെ​ട്ടി​ക്കൊ​ ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍
Sunday, June 30, 2024 11:34 PM IST
ച​വ​റ : മു​ന്‍​വി​രോ​ധം നി​മി​ത്തം ക​ണ്ണി​ല്‍ മു​ള​ക് സ്പ്രേ ​അ​ടി​ച്ച ശേ​ഷം യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ ര​ണ്ടാ​മ​ത്തെ പ്ര​തി​യും പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

തേ​വ​ല​ക്ക​ര പാ​ല​യ്ക്ക​ല്‍ കാ​ര്‍​ത്തി​ക വീ​ട്ടി​ല്‍ സ​ന​ല്‍ ക​ണ്ണ​ന്‍ എ​ന്ന സ​ന​ല്‍​കു​മാ​ര്‍ (28) ആ​ണ് തെ​ക്കും​ഭാ​ഗം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തേ​വ​ല​ക്ക​ര സ്വ​ദേ​ശി ഷം​നാ​ദ്(32) നെ​യാ​ണ് ഇ​യാ​ളും മു​ന്‍​പ് അ​റ​സ്റ്റി​ലാ​യ അ​ന്‍​സാ​രി​യും ചേ​ര്‍​ന്ന് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

മേയ് ആ​റിന് രാ​ത്രി 9.30 ഓ​ടെ തേ​വ​ല​ക്ക​ര വി​ല്ലേ​ജി​ല്‍ പാ​ല​യ്ക്ക​ലു​ള്ള ബ​ന്ധു​വീ​ടി​ന് സ​മീ​പം നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ഷം​നാ​ദി​ന്‍റെ ക​ണ്ണി​ല്‍ മു​ള​ക് സ്പ്രേ ​അ​ടി​ച്ച ശേ​ഷം അ​ന്‍​സാ​രി​യും സ​ന​ല്‍​കു​മാ​റും വാ​ളു​കൊ​ണ്ട് വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കൂ​ടാ​തെ പ്ര​തി​ക​ള്‍ ഷം​നാ​ദി​ന്‍റെ ഇ​രു​കൈ​ക​ളി​ലും വ​ല​ത് കാ​ല്‍ മു​ട്ടി​ലും വെ​ട്ടു​ക​യും ഇ​രു​മ്പ് ക​മ്പി ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്ക​ല്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഷം​നാ​ദി​ന്‍റെ പ​രാ​തി​യി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​ന്ന ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് ഒ​ളി​വി​ല്‍ പോ​യ സ​ന​ല്‍​കു​മാ​റി​നെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് ക​ണ്ണൂ​രി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ​ത്.

തെ​ക്കും​ഭാ​ഗം പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​പി​ഒ മാ​രാ​യ അ​നീ​ഷ്, ഹ​രീ​ഷ്, അ​ഫ്സ​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.