ശാ​സ്താം​കോ​ ട്ട ത​ടാ​ക തീ​ര​ത്ത് ഓ​ട​മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ
Sunday, June 30, 2024 11:34 PM IST
ശാ​സ്താം​കോ​ട്ട:​ത​ടാ​ക തീ​ര​ത്ത് വേ​ങ്ങ​യി​ല്‍ അ​ടു​ത്തി​ടെ നി​ക​ത്തി​യ ഭൂ​മി​യി​ല്‍ ഓ​ട​മാ​ലി​ന്യം ത​ള്ളി​യ​താ​യി ക​ണ്ടെ​ത്തി.​ച​വ​റ ശാ​സ്താം​കോ​ട്ട പ്ര​ധാ​ന​പാ​ത​യി​ല്‍ നെ​ല്ലി​ക്കു​ന്ന​ത്ത് മു​ക്കി​ന് തെ​ക്കു​വ​ശ​ത്താ​ണ് മാ​ലി​ന്യം ത​ട്ടി​യ​താ​യി ക​ണ്ട​ത്.​അ​ടു​ത്തി​ടെ ഭൂ​മി മ​ണ്ണി​ട്ട് നി​ക​ത്തി​യ​ത് റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ സ്റ്റോ​പ് മെ​മ്മോ ന​ല്‍​കി​യി​രു​ന്നു.​ഈ ഭൂ​മി​യി​ലാ​ണ് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന ഓ​ട കോ​രി​യ മാ​ലി​ന്യം ത​ട്ടി​യ​ത്.​

ത​ടാ​ക സം​ര​ക്ഷ​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ സ്ഥ​ല​ത്തെ​ത്തി റ​വ​ന്യൂ-പോ​ലീ​സ് അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.​പി​ന്നീ​ട് ഭൂ ​ഉ​ട​മ സ്ഥ​ല​ത്തെ​ത്തി മാ​ലി​ന്യം

നീ​ക്കം ചെ​യ്തു.​പ്ര​ദേ​ശ​ത്ത് ഓ​ട കോ​ര​ല്‍ ജോ​ലി ന​ട​ത്തി​യ​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും കൊ​ല്ലം ന​ഗ​ര​ത്തി​ലും നി​ര​വ​ധി പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ളം ന​ല്‍​കു​ന്ന ജ​ല​സ്രോ​ത​സി​നെ മ​ലി​ന​പ്പെ​ടു​ത്തു​ന്ന​ത് ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും ത​ടാ​ക സം​ര​ക്ഷ​ണ​സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഹ​രി​കു​റി​ശേ​രി,വൈ​സ് ചെ​യ​ര്‍​മാ​ന്‍ തു​ണ്ടി​ല്‍ നൗ​ഷാ​ദ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.