പ​ക​ര്‍​ച്ചപ​നി​ക്കെ​തി​രേ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ മു​ന്‍​ക​രു​ത​ലെ​ടു​ക്ക​ണം: ജി​ല്ലാ വി​ക​സ​ന സ​മി​തി
Sunday, June 30, 2024 11:34 PM IST
കൊല്ലം :മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ക​ര്‍​ച്ച​രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള സാ​ധ്യ​ത നി​ല​നി​ല്‍​ക്കെ മാ​ലി​ന്യ​നി​ര്‍​മാ​ജ​ന​ത്തി​ലൂ​ന്നി​യു​ള​ള ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണെ​മെ​ന്ന് ക​ള​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ വി​ക​സ​ന സ​മി​തി നി​ര്‍​ദേ​ശി​ച്ചു. പ​ങ്കെ​ടു​ത്ത ജ​ന​പ്ര​തി​നി​ധി​ക​ളെ​ല്ലാം കൊ​തു​ക്-​ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മ​രം​ക​ട​പു​ഴ​കി​യു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പി. ​എ​സ്. സു​പാ​ല്‍ എം​എ​ല്‍എ ​ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ല്‍ നാ​ശ​ന​ഷ്ടം നേ​രി​ട്ട് ബു​ദ്ധ​മു​ട്ടു​ന്ന ക​ര്‍​ഷ​ക​ര്‍ ഉ​ള്‍​പ്പെ​ടെയു​ള്ള​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ്ര​തി​നി​ധി പി. ​എ​സ്. സ​ജി​മോ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. സ്‌​കൂ​ള്‍-​കോ​ള​ജ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​വ്യാ​പാ​രം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.

കു​ണ്ട​റ കെ ​എ​സ്ആ​ര്‍ടി ​സിഡി​പോ​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് പി. ​സി. വി​ഷ്ണു​നാ​ഥ് എം ​എ​ല്‍എ ​ആ​വ​ശ്യ​പ്പെ​ട്ടു.

സ​ര്‍​ക്കാ​ര്‍ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ല്‍ സ്ഥി​രം ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്ക​ണം. ജ​ല​വി​ത​ര​ണ​ത്തി​ന്റെ കൃ​ത്യ​ത​യും ഉ​റ​പ്പാ​ക്ക​ണം.

ഹീ​മോ​ഫീ​ലി​യ രോ​ഗി​ക​ള്‍​ക്ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ മ​രു​ന്ന്‌​ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് സി. ​ആ​ര്‍. മ​ഹേ​ഷ് എം ​എ​ല്‍എ ​ആ​വ​ശ്യ​പ്പെ​ട്ട​ത്. ജി​ല്ല​യി​ലെ തോ​ടു​ക​ള്‍, കു​ള​ങ്ങ​ള്‍ തു​ട​ങ്ങി ജ​ല​സ്രോ​ത​സു​ക​ള്‍ വൃ​ത്തി​യാ​ക്കു​ന്ന​ത് കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു.

ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളി​ലും നി​ര്‍​ദേ​ശ​ങ്ങ​ളി​ലും സ​ത്വ​ര​ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്ന് അ​ധ്യ​ക്ഷ​നാ​യ ജി​ല്ലാ ക​ളക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് അ​റി​യി​ച്ചു. ല​ഹ​രി​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് എ​ക്‌​സൈ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.