കേ​ര​ള​ത്തി​ലെ പ​കു​തി​യില​ധി​കം വി​ദ്യാ​ർ​ഥി​ക​ളും വി​ദേ​ശ​ത്ത് പോ​കു​ന്ന സാ​ഹ​ച​ര്യ​ം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Sunday, June 30, 2024 6:53 AM IST
ച​വ​റ: ഉ​മ്മ​ൻചാ​ണ്ടി​യു​ടെ ഭ​ര​ണ​കാ​ല​ത്താ​ണ് കേ​ര​ള​ത്തി​ൽ വി​ദ്യ​ഭ്യാ​സ മേ​ഖ​ല​യി​ൽ പു​ത്ത​ൻ ഉ​ണ​ർ​വ് ല​ഭി​ച്ച​തെന്നും ഇ​ന്ന് വി​ദ്യ​ഭ്യാ​സ​ത്തി​ന് വേ​ണ്ടി കേ​ര​ള​ത്തി​ലെ പ​കു​തി​യില​ധി​കം വി​ദ്യാ​ർ​ഥി​ക​ളും വി​ദേ​ശ​ത്ത് പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് ച​വ​റ ബ്ലോ​ക്ക് ക​മ്മി​റ്റി ച​വ​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി വി​ദ്യാ ജ്യോ​തി പു​ര​സ്കാ​ര​വും അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ട​ർ പ​ഠ​ന​ത്തി​ന് സം​സ്ഥാ​ന​ത്ത് ത​ന്നെ സാ​ഹ​ച​ര്യം ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഒ​രു​ക്കി​യി​രു​ന്നു. വി​ദ്യ​ാഭ്യാ​സ മേ​ഖ​ല​യും തൊ​ഴി​ൽ മേ​ഖ​ല​യും നേ​രി​ടു​ന്ന വ​ലി​യ ഭീ​ഷണി​യാ​ണിത്. എ​ന്നാ​ൽ ഇ​തി​ന് സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ത്ത് സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ത​യാറാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.​

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മേ​ച്ചേ​ഴ്ത്ത് ഗി​രീ​ഷ് അ​ധ്യ​ക്ഷ​നാ​യി. മു​ന്‍ മ​ന്ത്രി ഡോ. ​എം. കെ ​മു​നീ​ര്‍ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. പി. ​ജ​ര്‍​മി​യാ​സ്, പൊ​ന്മ​ന നി​ഷാ​ന്ത്, ജ​യ​പ്ര​കാ​ശ്, കി​ഷോ​ര്‍ അ​മ്പി​ലാ​ക്ക​ര, ആ​ര്‍.​അ​രു​ണ്‍ രാ​ജ്, യൂ​സ​ഫ് കു​ഞ്ഞ്, റി​യാ​സ് ചി​ത​റ, ച​വ​റ ഗോ​പ​കു​മാ​ര്‍, സു​രേ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.​ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് കെപിസിസി സം​സ്ഥാ​ന ഐടി സെ​ല്‍ ക​ണ്‍​വീ​ന​ര്‍ സ​രി​ന്‍ കു​ട്ടി​ക​ള്‍​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.