മെ​ഡി​ക്ക​ല്‍ കോ​ ള​ജി​ലെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം: ക​ളക്ട​ര്‍
Sunday, June 30, 2024 11:34 PM IST
കൊ​ല്ലം :മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഗ​തി​വേ​ഗം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് നി​ര്‍​ദേ​ശി​ച്ചു. ചേ​മ്പ​റി​ല്‍ ജി. ​എ​സ്. ജ​യ​ലാ​ല്‍ എം ​എ​ല്‍ എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്ക​വെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടേ​ത​ട​ക്കം സാ​മൂ​ഹ്യ​സു​ര​ക്ഷാ ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ പ​ദ്ധ​തി​ക​ള്‍ തയാ​റാ​ക്കി സ​മ​ര്‍​പ്പിക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് താ​ത്ക്കാ​ലി​ക​വും അ​ല്ലാ​തെ​യു​മു​ള്ള ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കും.

വി​വി​ധ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​ഗ്നി​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെത് ഉ​ള്‍​പ്പ​ടെ​യു​ള്ള സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണം. അ​ത്യാ​വ​ശ്യ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍ ഏ​കോ​പ​ന​ത്തോ​ടെ നി​ര്‍​വ​ഹി​ക്ക​ണം. ആ​ശു​പ​ത്രി​യി​ലെ വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ബന്ധപ്പെട്ടവരുടെ പാ​ന​ല്‍ രൂ​പീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളും വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.