കൊ​ടും​വ​ള​വി​ലെ കു​ഴി അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്നു
Tuesday, July 2, 2024 12:38 AM IST
ശാ​സ്താം​കോ​ട്ട: കൊ​ടും​വ​ള​വി​ലെ കു​ഴി അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്നു. ശാ​സ്താം​കോ​ട്ട ടൗ​ണി​ൽ ട്രാ​ഫി​ക് ഐ​ല​ന്‍റി​നു സ​മീ​പ​മാ​ണ് ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലെ ടാ​റിം​ഗ് ഇ​ള​കി ര​ണ്ട് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്. ഇ​ത് വ​ലി​യ അ​പ​ക​ടം സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ട്. ട്രാ​ഫി​ക് ഐ​ല​ന്‍റി​ന്‍റെ ഇ​ട​ത് വ​ശ​ത്ത് കൂ​ടി ഭ​ര​ണി​ക്കാ​വ് ഭാ​ഗ​ത്തേ​ക്കും വ​ല​ത് ഭാ​ഗ​ത്ത് കൂ​ടി ആ​ഞ്ഞി​ലി​മൂ​ട് ഭാ​ഗ​ത്തേ​ക്കു​മാ​ണ് വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​ത്.

ഭ​ര​ണി​ക്കാ​വ് ഭാ​ഗ​ത്ത് നി​ന്നു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് വ​രു​മ്പോ​ൾ ഇ​വി​ടെ കൊ​ടും​വ​ള​വും ക​യ​റ്റ​വും ആ​ണ്. ഇ​തി​ലെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് വ​രു​മ്പോ​ഴാ​ണ് പെ​ട്ടെ​ന്ന് കു​ഴി​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ വെ​ട്ടി തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തോ​ടെ മ​റി​യു​വാ​നും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​യ്ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

വെ​റ്റ​മു​ക്ക് - താ​മ​ര​ക്കു​ളം കി​ഫ്ബി റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശാ​സ്താം​കോ​ട്ട ട്രാ​ഫി​ക് ഐ​ല​ന്‍റി​ന്‍റെ തൊ​ട്ടു സ​മീ​പം വ​രെ ടാ​റിം​ഗ് ന​ട​ത്തി​യി​ട്ടു​ണ്ട്. ഭ​ര​ണി​ക്കാ​വ് മു​ത​ൽ ശാ​സ്താം​കോ​ട്ട ജം​ഗ്ഷ​ൻ വ​രെ പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​കാ​ര​വും റോ​ഡ് നി​ർ​മി​ച്ച​പ്പോ​ൾ അ​തി​ന്‍റെ ടാ​റിം​ഗ് അ​വ​സാ​നി​പ്പി​ച്ച​തും ട്രാ​ഫി​ക് ഐ​ല​ന്‍റി​ന്‍റെ തൊ​ട്ടു സ​മീ​പം വ​രെ ആ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ട്രാ​ഫി​ക് ഐ​ല​ന്‍റി​ന്‍റെ സ​മീ​പം ത​ക​ർ​ന്ന് കി​ട​ക്കു​ന്ന സ്ഥ​ലം മു​ത​ൽ കോ​ള​ജ് റോ​ഡി​ൽ ട്ര​ഷ​റി​യു​ടെ മു​ൻ​ഭാ​ഗം വ​രെ എ​ക​ദേ​ശം 200 മീ​റ്റ​ർ ഭാ​ഗ​വും ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​ണ്.

അ​ടി​യ​ന്ത​ര​മാ​യി ഈ ​ഭാ​ഗം ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നും അ​തി​ന് മു​മ്പ് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ട്രാ​ഫി​ക് ഐ​ല​ന്‍റി​ന്‍റെ ഭാ​ഗ​ത്തെ കു​ഴി​ക​ൾ താ​ത്കാ​ലി​ക​മാ​യി അ​ട​യ്ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.